26 April Friday

ബീനയുടെ ലൈഫ്‌ ഹാപ്പിയാക്കി പന്മന സഹകരണ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020
ചവറ
പന്മന സര്‍വീസ് സഹകരണ ബാങ്ക് നിർധന കുടുംബത്തിനായി നിർമിച്ച വീട്‌ തിങ്കളാഴ്ച പകൽ 10.30-ന് കൈമാറുമെന്ന്‌ പ്രസിഡന്റ്‌  ഇ യൂസഫ്കുഞ്ഞും സെക്രട്ടറി എമിലി ഡാനിയലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നും ആറുലക്ഷം രൂപ ചെലവാക്കി പന്മന കൊല്ലക വിപിന്‍ നിവാസില്‍ ബീനയ്‌ക്കും കുടുംബത്തിനുമാണ് വീടൊരുക്കിയത്‌. 
നേരത്തെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആറു ലക്ഷം രൂപയും പ്രളയത്തില്‍ കെയര്‍ കേരള പദ്ധതിയില്‍ രണ്ടു വീട് നിര്‍മിച്ച് നല്‍കുന്നതിന് പത്തു ലക്ഷം രൂപയും കോവിഡ് പ്രതിരോധത്തിനായി അഞ്ചുലക്ഷം രൂപയും പന്മന സഹകരണ ബാങ്ക് നല്‍കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top