27 April Saturday

ഭരണഘടനാ സാക്ഷരതാ കലാജാഥ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായി ഏരൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കലാജാഥ മുൻ മന്ത്രി കെ രാജു 
ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായി ഏരൂർ പഞ്ചായത്തിൽ കലാജാഥ സംഘടിപ്പിച്ചു. എല്ലാവിഭാഗം ജനങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങൾ എത്തിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. പാണയത്തുനിന്ന് ആരംഭിച്ച കലാജാഥ മുൻ മന്ത്രി കെ രാജു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌അംഗം അംബികാ കുമാരി, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ചിന്നു വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈൻ, അജിത് എന്നിവർ സംസാരിച്ചു. ഭരണഘടന നമ്മുടെ പാഠപുസ്തകം എന്ന തെരുവ് നാടകം വാർഡ് കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. കലാജാഥ സമാപനം വിളക്കുപാറയിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top