27 April Saturday
സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ

തപാല്‍ പണിമുടക്കിന് 
ജില്ല ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

തപാൽ ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യവുമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് 
ഓഫീസിന് മുന്നിൽ നടത്തിയ ധർണ

 

കൊല്ലം 
തപാൽമേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ എഎഫ്പിഇ, എഫ്എൻപിഒ എന്നീ  സംഘടനകൾ സംയുക്തമായി സമരം സംഘടിപ്പിക്കും. 
രാജ്യവ്യാപകമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ  ബുധനാഴ്ച നടക്കുന്ന പണിമുടക്കിൽ ജില്ലയിലെ തപാൽ ജീവനക്കാരും പങ്കെടുക്കുമെന്ന്  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തപാൽമേഖലയെ ആറു യൂണിറ്റുകളാക്കി തിരിച്ച് അതിൽ സാധാരണ കത്തുകൾ കൈകാര്യം ചെയ്യുന്ന യൂണിറ്റ് മാത്രം തപാൽ വകുപ്പിന് കീഴിൽ നിലനിർത്താനാണ് ശുപാർശ. ആർഎംഎസ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാ​ഗമായി 100 വർഷം പഴക്കമുള്ള കൊല്ലത്തെ ആർഎംഎസ് ഓഫീസ് പൂട്ടാനാണ് നീക്കം. തപാൽ വകുപ്പിന് കീഴിൽ പാർസലിന് മാത്രമായി പ്രത്യേക ഡയറക്ടറേറ്റ് ആരംഭിച്ചതും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ്‌. തപാൽവകുപ്പിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ് പരിഷ്കാരമെന്നും ഭാരവാഹികൾ പറഞ്ഞു. എൻഎഫ്പിഇ സംസ്ഥാന പ്രസിഡന്റ് ടി മാത്യൂസ് മാത്യൂ, എഫ്എൻപിഒ ജില്ലാ ചെയർമാൻ കെ മോഹനൻ, എൻഎഫ്പിഇപി–- മൂന്ന്‌ ജില്ലാ സെക്രട്ടറി എസ് സുജി, എഫ്എൻപിഒ പി–- മൂന്ന്‌ ജില്ലാ സെക്രട്ടറി ജി ആർ മണിചന്ദ്രകുമാർ, എൻഎഫ്പിഇ ജിഡിഎസ് ജില്ലാ സെക്രട്ടറി  ആർ സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top