26 April Friday

കർഷകസംഘം പുനലൂർ ഏരിയസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കർഷകസംഘം പുനലൂർ ഏരിയസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ 
കർഷകസംഘം പുനലൂർ ഏരിയ സമ്മേളനത്തിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനവും പ്രകടനവും പുനലൂരിൽ നടന്നു. ടിബി ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനു തൊഴിലാളികളും കർഷകരും പങ്കെടുത്തു. മാർക്കറ്റ് ജങ്‌ഷനിൽ നടന്ന പൊതുസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ജിജി കെ ബാബു അധ്യക്ഷനായി. 
ടൈറ്റസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മികച്ച കർഷകരെ ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, അഡ്വ. പി സജി, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. 
എ ആർ കുഞ്ഞുമോൻ, സുധീർ ലാൽ, അൻവർ, ബാലചന്ദ്രൻപിള്ള, വിജയൻ ഉണ്ണിത്താൻ, സതേഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top