27 April Saturday

വിളക്കുടി പഞ്ചായത്തിൽ 
പിന്നാമ്പുറ ഭരണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
കുന്നിക്കോട് 
വിളക്കുടി പഞ്ചായത്തിലെ പിന്നാമ്പുറ ഭരണം അവസാനിപ്പിക്കണമെന്ന് എൽഡിഎഫ്‌ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭരണത്തിലേറി ഒരു വർഷത്തിനിടെ നിരവധി  അഴിമതികളാണ്‌ പുറത്തുവരുന്നത്. 
പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ കരാറുകാരൻ സമസ്ഥമേഖലയിലും ഇടപെടുകയാണ്‌. വിപണിയിൽ കിട്ടുന്ന വിലയേക്കാൾ കൂടുതൽ നൽകി തെരുവ് വിളക്കിനായി എൽഇഡി ബൾബ് വാങ്ങിക്കൂട്ടി ലക്ഷങ്ങൾ പോക്കറ്റിലാക്കാൻ ശ്രമിച്ചത്‌ പ്രതിപക്ഷം കൈയോടെ പിടികൂടിയിരുന്നു. 
പഴയ കൃഷിഭവൻ കെട്ടിടം പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥനുമായി ചേർന്ന്‌  വാലുവേഷൻ കുറപ്പിച്ചതിലും ഭരണപക്ഷത്തിലെ പ്രമുഖന് പങ്കുണ്ട്.  ആൾമാറാട്ടം നടത്തി ലേലം പിടിക്കാൻ എത്തിയത് പഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവാണ്. മറ്റു കരാറുകാർ എതിർപ്പു പ്രകടിപ്പിച്ച് കൈയ്യാങ്കളിയിൽ എത്തുമെന്നായതോടെ വിഷയത്തിൽ പൊലീസും ഇടപെടപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം തുടരാൻ തീരുമാനിച്ച ലേലം പ്രതിപക്ഷത്തിന്റെ ഇടപെടലിലാണ് മറ്റൊരു ദിവസത്തേക്കു മാറ്റിയത്. വാർത്താസമ്മേളനത്തിൽ എം റഹിംകുട്ടി, സി സജീവൻ, സുനി സുരേഷ് , ബി വിഷ്ണു , ധന്യാ പ്രദീപ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top