27 April Saturday

പോകാം അഷ്ടമുടി സവാരി

സ്വന്തം ലേഖികUpdated: Tuesday Feb 7, 2023
കൊല്ലം
കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ഹിറ്റായതിനു പിന്നാലെ കൊല്ലത്ത്‌ വിനോദ ജലസവാരിയുമായി ജലഗതാഗത വകുപ്പ്‌. അഷ്ടമുടിക്കായലിന്റെ മനോഹാരിത ആസ്വദിച്ചുള്ള ‘സീ അഷ്‌ടമുടി’ ഡബിൾ ഡെക്കർ ബോട്ട്​ സവാരിക്ക്​ 15ന്‌  തുടക്കമാകും. ഇതിന്‌ മുന്നോടിയായി ബോട്ടിന്റെ അവസാന ട്രയൽ റൺ ചൊവ്വ പകൽ 11ന്‌ നടക്കും. സാമ്പ്രാണിക്കോടിയിലേക്ക്‌ രാവിലെ 10നും പകൽ മൂന്നിനും ദിനംപ്രതി രണ്ട്‌ സർവീസാണ്‌ നടത്തുക. കൊല്ലം–-സാ​മ്പ്രാണിക്കോടി–-പെരുങ്ങാലം റൂട്ടിലൂടെ മൂന്നര മണിക്കൂറുള്ള സർവീസാണ്​ ഒരുക്കിയത്​. സാ​മ്പ്രാണിക്കോടി തുരുത്തിൽ ഇറങ്ങി ഒരുമണിക്കൂർ സമയം ചെലവഴിക്കാനും അവസരമുണ്ട്‌. കുടുംബശ്രീ നേതൃത്വത്തിൽ ഉച്ചഭക്ഷണം, ചായ, കാപ്പി, ലഘുഭക്ഷണം എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 
മുപ്പതു സീറ്റുള്ള അപ്പർ ഡെക്കിൽ 300 രൂപയും 60 സീറ്റുള്ള  ലോവർ ഡെക്കിൽ​ 250 രൂപയുമാണ്​ ടിക്കറ്റ്​ നിരക്ക്​. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ പകുതി നിരക്കും അഞ്ചിന്‌ ​താഴെ സൗജന്യവുമാണ്​. ടിക്കറ്റ്​ ഉറപ്പാക്കാൻ  നേരത്തെ ബുക്ക്​ ചെയ്യാം​. ഒരു മാസം കഴിഞ്ഞ്​ വരെയുള്ള തീയതികളും ബുക്ക്​ ചെയ്യാനാകും. ഗ്രൂപ്പ്​ ബുക്കിങ്ങിനും സൗകര്യമുണ്ട്​.  ആലപ്പുഴ ‘സീ കുട്ടനാട്​’ പദ്ധതി മാതൃകയിലാണ്​ കൊല്ലത്തും കായൽ വിനോദസഞ്ചാര മേഖലയിൽ  ‘സീ അഷ്ടമുടി’ എത്തുന്നത്​. സർവീസ്​ ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ്​ അധികൃതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top