26 April Friday

നടുവിലക്കരയിലും സത്യമംഗലത്തും ഉപതെരഞ്ഞെടുപ്പ്‌ നാളെ

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021
കൊല്ലം
ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി, കോൺഗ്രസ് സിറ്റിങ്‌ സീറ്റുകളായ രണ്ടു വാർ‌ഡുകളും പിടിക്കാൻ എൽഡിഎഫ്. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിലും ചിതറ പഞ്ചായത്തിൽ സത്യമംഗലം വാർഡിലുമാണ് ചൊവ്വാഴ്‌ച  ഉപതെരഞ്ഞെടുപ്പ്. 
അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടർന്ന് ബിജെപി അംഗം മനോജ്കുമാറിനെ അയോഗ്യനാക്കിയതോടെയാണ്‌ നടുവിലക്കരയിൽ ഒഴിവു വന്നത്‌. സർക്കാർ ജോലി ലഭിച്ച യുഡിഎഫ് അംഗം രത്നമണി രാജിവച്ച ഒഴിവിലാണ് സത്യമംഗലം വാർഡിൽ തെരഞ്ഞെടുപ്പ്. രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തെ സ്വാധീനിക്കില്ല.
നടുവിലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി കല്ലുമന ബി രാജീവൻപിള്ളയാണ്. പ്രദീപ് കുമാർ, സി രാജീവ്‌ എന്നിവർ യഥാക്രമം യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികളാണ്‌. നിലവിൽ 23- വാർഡുള്ള തേവലക്കര പഞ്ചയത്തിൽ യുഡിഎഫ് 12, എൽഡിഎഫ് ഒമ്പത്‌, ബിജെപി -ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ്‌ കക്ഷിനില.
ചിതറ പഞ്ചായത്തിൽ സത്യമംഗലം വാർഡിൽ  സിന്ധുകലയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി എസ് ആശ. ബിജെപിക്കായി ഗോപിക പ്രജീഷ്  മത്സരിക്കുന്നു. 23 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 13 സീറ്റുകളോടെയാണ് ഭരിക്കുന്നത്. യുഡിഎഫ് ഏഴും ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top