26 April Friday

പുനലൂരിൽ കോടിയേരി അനുസ്മരണവും മൗനജാഥയു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

പുനലൂർ

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമേകി പുനലൂർ ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റികളും മൗനജാഥയും അനുശോചനയോഗവും നടത്തി. പുനലൂർ ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച മൗനജാഥ പട്ടണം ചുറ്റി പോസ്റ്റ്ഓഫീസ് ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന്‌ ചേർന്ന അനുശോചന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷനായി. പി എസ് സുപാൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് മാത്യൂ, ഏരിയ സെക്രട്ടറി എസ് ബിജു,  മുനിസിപ്പല്‍ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ഷാജി, എൻസിപി ജില്ലാ പ്രസിഡന്റ് ധർമരാജൻ, എൻസിപി നേതാവ് മോഹൻദാസ്, നേതാക്കളായ ടൈറ്റസ് സെബാസ്റ്റ്യൻ, എ ആർ കുഞ്ഞുമോൻ, ചന്ദ്രാനന്ദൻ, രാജേന്ദ്രൻനായർ, ആർ ലൈലജ, അഡ്വ. ശ്യാം എസ് വിജയൻ ഉണ്ണിത്താൻ, ആർ സുഗതൻ, ആർ പ്രസാദ്, റാണി ജേക്കബ്, ഡി ദിനേശൻ കേരള കോൺഗ്രസ് എം നേതാവ് എസ് എം ഷെരീഫ്, ജോബോയ് പെരേര, കെ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
കരവാളൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വെഞ്ചേമ്പ് മാർക്കറ്റ് ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മൗനജാഥ പോസ്റ്റ്ഓഫീസ് ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ബി ബിനു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എസ് എൻ രാജേഷ്, ബി മോഹനചന്ദ്രൻനായർ, അയൂബ്ഖാൻ, വി എസ് പ്രവീൺകുമാർ, എ ചെല്ലപ്പൻ, ശ്രീലത എന്നിവർ സംസാരിച്ചു.
കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കരവാളൂർ ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ ഷൈൻദീപു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ്‌ മാത്യൂ, ഡോ. കെ ഷാജി, കെ എസ് പ്രസാദ്, വി രാജൻ, അജയകുമാർ, ജോസഫ് മാത്യൂ, മോഹനൻനായർ എന്നിവർ സംസാരിച്ചു. തെന്മലയിൽ കുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങൾ വി എസ് മണി, ആർ സുരേഷ്, ഷാജി, ഹരിദാസ്, ബിൻസ് മോൻ എന്നിവർ സംസാരിച്ചു. നെടുമ്പാറയിൽ ജോൺസൺ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്, ലോക്കൽ സെക്രട്ടറി രാജു സി ചന്ദ്രൻ, സജി, ബാബുരാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top