26 April Friday

ഗുണ്ടകൾക്കെതിരെ നടപടി 
ശക്തമാക്കി റൂറൽ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കൊട്ടാരക്കര
സമൂഹവിരുദ്ധരെ അടിച്ചമർത്താൻ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. കാപ്പ നിയമപ്രകാരം 2022 ജനുവരി മുതൽ ആറുമാസത്തിനുള്ളിൽ 12 പ്രതികളെ  അറസ്റ്റ്ചെയ്ത് സെൻട്രൽ ജയിലിലേക്ക്‌ മാറ്റി. 10പേർക്കെതിരെ കാപ്പ നിയമപ്രകാരം സതേൺ റേഞ്ച് ഡിഐജിയുടെ ഉത്തരവിൻ പ്രകാരം നാടുകടത്താൻ നടപടി സ്വീകരിച്ചു. എല്ലാ സബ് ഡിവിഷണൽ ഓഫീസർമാർക്കും എസ്എച്ച്ഒമാർക്കും കർശന നിർദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും സമൂഹവിരുദ്ധരെ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചു. 
കാപ്പാ ലംഘിച്ചയാൾ അറസ്റ്റിൽ
കാപ്പ നിയമപ്രകാരമുള്ള തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ നിശാന്തിനിയുടെ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സൗരവിനെ അറസ്റ്റ്‌ചെയ്‌തു. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്‌. റിമാൻഡ്‌ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top