26 April Friday

മരണാനന്തര ചടങ്ങിന് ക്ഷണിച്ചില്ല, യുവാവിനെ ചുറ്റികകൊണ്ട് അടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ജോമോൻ

കൊല്ലം 
ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് ക്ഷണിക്കാത്ത വിരോധത്തിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. കുലശേഖരപുരം കടവിൽ വീട്ടിൽ സജിനെ ആക്രമിച്ച ബന്ധുവായ ജോമോനാണ് അറസ്റ്റിലായത്. ബന്ധുവിന്റെ  മരണാനാന്തര ചടങ്ങിൽ ക്ഷണിച്ചില്ലെന്നാരോപിച്ചാണ് ജോമോനും മറ്റു രണ്ടുപേരും ചേർന്ന സജിനെ ചുറ്റികകൊണ്ട് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 
ഒളിവിൽ പോയ ജോമോനെ കുലശേഖരപുരത്തുനിന്നാണ് കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ്, ജോസ് രാജ്, ജയശങ്കർ, രാജേന്ദ്രൻ, എഎസ്ഐ പ്രമോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.  കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top