27 April Saturday
ഇന്നലെ 1836 പേർക്കുകൂടി കോവിഡ്

6380 പേർ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കൊല്ലം
ജില്ലയിൽ 1836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20,560 പേരെയാണ്‌ പരിശോധനയ്ക്ക് വിധേയമാക്കിയത്‌. 8.93 ശതമാനമാണ്‌ ജില്ലയിലെ ടിപിആർ. ചൊവ്വാഴ്‌ച 1199 പേർ രോഗമുക്തി നേടി. നിലവിൽ 6380 പേരാണ്‌ ചികിത്സയിലുള്ളത്‌. ചൊവ്വാഴ്‌ച 19 മരണമാണ്‌ കോവിഡ്‌ മൂലം സ്ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 1305 ആയി. 
ജില്ലയിൽ ഇതുവരെ 2,75,220 പേരാണ്‌ കോവിഡ്‌ ബാധിതരായത്. ഇതിൽ 2.67,535 പേർ രോഗമുക്തരായി. 16,922 പേർ ചൊവ്വാഴ്‌ച വാക്‌സിനേഷന്‌ വിധേയരായി. ഇതുവരെ 15,57,803 ഡോസ്‌ വാക്‌സിനാണ്‌ ജില്ലയിൽ നൽകിയത്‌. 
വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1828 പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കുമാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. കൊല്ലം കോർപറേഷനിൽ 295 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി 40, പുനലൂർ 33, പരവൂർ 20,  കൊട്ടാരക്കര 16 എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ 70, ഇടമുളയ്ക്കൽ 60, ഇട്ടിവ 44,  കുളത്തൂപ്പുഴ, ചാത്തന്നൂർ, തൃക്കോവിൽവട്ടം 43 വീതവും തഴവ 41, അഞ്ചൽ 40, ചവറ, മയ്യനാട്  39 വീതവും പട്ടാഴി 36, ചിതറ, പത്തനാപുരം 34 വീതവും തൃക്കരുവ,  വെളിനല്ലൂർ 32 വീതവും ആദിച്ചനല്ലൂർ,  മേലില 31 വീതവും മൈനാഗപ്പള്ളി 30, ക്ലാപ്പന 29, ഇളമ്പള്ളൂർ,  തെക്കുംഭാഗം 27 വീതവും ഏരൂർ, ശാസ്താംകോട്ട 26 വീതവും കരവാളൂർ, നെടുമ്പന 25 വീതവും കുന്നത്തൂർ 24, പന്മന 23, പൂതക്കുളം, പോരുവഴി  22 വീതവും പനയം 21, ആലപ്പാട്, കൊറ്റങ്കര 20 വീതവും തെന്മല 18, അലയമൺ, തേവലക്കര, തൊടിയൂർ, നിലമേൽ 17 വീതവും ഉമ്മന്നൂർ, പട്ടാഴി വടക്കേക്കര, വെട്ടിക്കവല, വെളിയം 16 വീതവും പവിത്രേശ്വരം പിറവന്തൂർ 15 വീതവും ഓച്ചിറ, തലവൂർ, ശൂരനാട് വടക്ക് 14 വീതവും ഇളമാട്, വിളക്കുടി 13 വീതവും കുലശേഖരപുരം, മൈലം 12 വീതവും കടയ്ക്കൽ 10, പെരിനാട്, ശൂരനാട് തെക്ക്  ഒമ്പതു വീതവും എഴുകോൺ, കുമ്മിൾ, കുളക്കട എട്ടു വീതവും കിഴക്കേകല്ലട, ചടയമംഗലം, നെടുവത്തൂർ ഏഴു വീതവും നീണ്ടകര ആറ്, ചിറക്കര, പേരയം അഞ്ചുവീതവും പേർ കോവിഡ്‌ പോസിറ്റീവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top