26 April Friday

പ്രതിഷേധം അനവസരത്തിലുള്ളത്‌: 
കാഷ്യൂ വർക്കേഴ്സ് സെന്റർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കൊല്ലം
കശുവണ്ടി വികസന കോർപറേഷന്റെ ചില ഫാക്ടറികളിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം അനവസരത്തിലുള്ളതാണെന്ന് കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലും കൂലിയും നൽകുന്നതിനും നിരവധി നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ  നടപടികളുമായി മുന്നേറുകയുമാണ്‌. ഭീമമായ നഷ്ടം നേരിട്ടാണ് പൊതുമേഖലാ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം സ്വകാര്യ ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. ബാങ്കുകൾ വ്യവസായവിരുദ്ധ നിലപാടും സ്വീകരിക്കുന്നു.
 ഇഎസ്ഐ ആനുകൂല്യം ഉറപ്പാക്കാൻ പരമാവധി ദിവസം തൊഴിൽ നൽകുന്നതും മിനിമംകൂലി പുതുക്കി നിശ്ചയിക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ കാഷ്യൂ വർക്കേഴ്സ് സെന്റർ  സമർപ്പിച്ച നിവേദനത്തിൽ അടിയന്തര നടപടി  സ്വീകരിച്ചുവരികയാണ് സർക്കാർ. അതിനിടയിൽ ഒറ്റപ്പെട്ട പ്രതിഷേധം ഗുണകരമല്ല. കശുവണ്ടിത്തൊഴിലാളികളോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പാരമ്പര്യമാണ് എൽഡിഎഫിനുള്ളത്. അഞ്ചിന്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികളുടെ യോഗം കാഷ്യൂ കോർപറേഷൻ വിളിച്ചിട്ടുണ്ട്‌. പ്രശ്നങ്ങൾ പരമാവധി പരിഹരിക്കുന്നതിനും തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) തൊഴിലാളികളോടൊപ്പം ഉണ്ടാകുമെന്ന്‌ പ്രസിഡന്റ്‌ കെ രാജഗോപാലും ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top