27 April Saturday
ലോറി ഡ്രൈവറുടെ കൊലപാതകം

പൊലീസ്‌ വലവിരിച്ചു; 
നാലാം പ്രതിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

അനിൽ ജോബ്

 

സ്വന്തം ലേഖകന്‍
ചടയമംഗലം 
ആയൂരിൽ ലോറി ഡ്രൈവർ അജയൻപിള്ളയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. മൈലക്കാട് തഴുത്തല കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ ജോബ് (20)ആണ് അറസ്റ്റിലായത്‌. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലായി. പരവൂർ സുനാമി ഫ്ലാറ്റിൽ മുംതാംസിയ കൂടി പിടിയിലാകാനുണ്ട്‌. നേരത്തെ അറസ്റ്റിലായ
ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിൻ (19), ഇത്തിക്കര കല്ലുവിള വീട്ടിൽ അഖിൽ (20), പുത്തൻവിളവീട്ടിൽ ഹരികൃഷ്ണൻ (21)എന്നിവർ റിമാൻഡിലാണ്‌. 
ജൂലൈ 22ന്‌ പുലർച്ചെ ഒന്നിനാണ്‌ ആയൂർ –-അഞ്ചൽ റോഡിൽ പെരിങ്ങള്ളൂരിൽ പമ്പ്‌ ഹൗസിനു സമീപം നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവർ കേരളപുരം വറട്ടുചിറ അരുൺ നിവാസിൽ അജയൻപിള്ള (59)അഞ്ചംഗസംഘത്തിന്റെ കുത്തേറ്റു മരിച്ചത്‌. 
തിരുവനന്തപുരത്ത്‌ കാലിത്തീറ്റ ഇറക്കിയശേഷം അഞ്ചലിൽനിന്ന്‌ റബർഷീറ്റ്‌ കയറ്റി കോട്ടയത്തു പോകുന്നതിനായാണ് ആയൂരിൽ അജയൻപിള്ള ലോറി ഒതുക്കിയത്. കാലിത്തീറ്റ നൽകിയ ഇനത്തിൽ 65,000 രൂപ ലോറിയിൽനിന്ന്‌ പൊലീസ് ‌കണ്ടെത്തിയിരുന്നു. പൊലീസിന്റെ  സമർഥമായ അന്വേഷണത്തിലൂടെ അടുത്തദിവസംതന്നെ ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിൻ അറസ്റ്റിലായിരുന്നു. ചോദ്യംചെയ്യലിൽനിന്നാണ്‌ മറ്റുള്ളവരെയും പിടികൂടിയത്‌. 
 കഞ്ചാവ് വാങ്ങാനുള്ള പണത്തിനായുള്ള കവർച്ചയ്‌ക്കിടെയാണ്‌ അജയൻപിള്ളയെ കൊലപ്പെടുത്തിയത്‌. അഞ്ചാം പ്രതി  മുംതാസിയയും ഉടൻ പിടിയിലാകുമെന്ന്‌ ചടയമംഗലം ഇൻസ്‌പെക്ടർ വി എസ്‌ പ്രദീപ്‌കുമാർ പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top