09 May Thursday

ഇല്ലാത്ത നേട്ടങ്ങൾ പേരിലാക്കി കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌അംഗം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
ശാസ്താംകോട്ട 
ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പദ്ധതികളെല്ലാം സ്വന്തം നിലയിലാക്കി കോൺഗ്രസ്‌ മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗത്തിന്റെ പ്രചാരണം. മൈനാഗപ്പള്ളി പഞ്ചായത്തിലെ പതിനാറാം വാർഡിൽ എൽഡിഎഫ്‌ വികസനപ്രവർത്തനങ്ങൾ തന്റേതെന്ന നിലയിൽ തോമസ് വൈദ്യൻ പ്രചരിപ്പിക്കുകയായിരുന്നു. രേഖകളുമായി സംവദിക്കാം എന്ന് എൽഡിഎഫ്‌ പറഞ്ഞതോടെ പ്രചാരണം 
അവസാനിപ്പിച്ചു. 
എൽഡിഎഫ് സ്ഥാനാർഥിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന  ഉദ്ദേശ്യത്തോടെയും കോൺഗ്രസ്‌ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകി. എൽഡിഎഫ്  സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് എം കെ പ്രദീപ് കുമാറാണ്‌ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ്  അനിക്കുട്ടൻ, തങ്കച്ചൻ, ജോസ് മത്തായി, ദയാനന്ദൻ എന്നിവർക്കെതിരെ കലക്ടർക്കു‌ പരാതി നൽകിയത്‌. തോമസ് വൈദ്യന് എതിരെ പഞ്ചായത്ത് മുൻ അംഗമായ അഡ്വ. ടി മോഹനനും പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top