26 April Friday

പ്രതിഷേധം ഇരമ്പി നാടാകെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

 കൊല്ലം

എ കെ ജി സെന്ററിനു നേരെയുണ്ടായ ബോംബേറിൽ നാടാകെ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും യുവജനങ്ങളും അടക്കം ആയിരങ്ങൾ അണിനിരന്നു. പ്രകോപനം സൃഷ്‌ടിക്കാതെയും അക്രമികൾക്ക്‌ താക്കീത്‌ നൽകിയുമായിരുന്നു പ്രതിഷേധം.
സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഭരണിക്കാവിൽ സമാപിച്ചു. യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി. എൻ യെശ്പാൽ, എസ് സത്യൻ, എസ് ശശികുമാർ എന്നിവർ നേതൃത്വം നൽകി.
ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജെ ജോയി അധ്യക്ഷനായി. കെ സുരേഷ് ബാബു, എൽ ലോയിഡ്, സൂരജ്, ദീപക് അപ്പു എന്നിവർ സംസാരിച്ചു.
പന്മനയിൽ  നടന്ന യോ​ഗം ഏരിയ കമ്മിറ്റി അംഗം പി കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം വി പ്രസാദ് അധ്യക്ഷനായി. ആർ സുരേന്ദ്രൻപിള്ള, ഷീനാ പ്രസാദ്, എസ് ശശിവർണൻ എന്നിവർ  സംസാരിച്ചു. തേവലക്കര സൗത്തിൽ ഏരിയ കമ്മിറ്റി അംഗം ആർ രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. കെ ബി സജി അധ്യക്ഷനായി. കെ മോഹനക്കുട്ടൻ സംസാരിച്ചു. വടക്കുംതലയിൽ  ഏരിയ കമ്മിറ്റി അംഗം ജെ അനിൽ ഉദ്ഘാടനംചെയ്തു. കെ എ നിയാസ്, എസ് സന്തോഷ് എന്നിവർ സംസാരിച്ചു. നീണ്ടകരയിൽ ഏരിയ കമ്മിറ്റി അംഗം പി ആർ രജിത്‌ ഉദ്ഘാടനംചെയ്തു. കെ ലതീഷൻ അധ്യക്ഷനായി. ആർ അഭിലാഷ്,  ബേബിരാജൻ, ജോയി ആന്റണി, ആർ സുഭഗൻ, എസ് സേതുലക്ഷ്മി, ബലരാജൻ എന്നിവർ സംസാരിച്ചു.  തെക്കുംഭാഗത്ത് ലോക്കൽ സെക്രട്ടറി ടി എൻ നീലാംബരൻ ഉദ്ഘാടനംചെയ്തു. ബീനാദയൻ അധ്യക്ഷയായി. പ്രദീപ് എസ് പുല്യാഴം, ശിവപ്രസാദ്, വിനോദ് എന്നിവർ സംസാരിച്ചു. തേവലക്കര നോർത്തിൽ  ഏരിയ കമ്മിറ്റി അംഗം വി മധു ഉദ്ഘാടനംചെയ്തു. നിസാർ, ഷിജിൻ, അജയൻ എന്നിവർ സംസാരിച്ചു. ചവറ ഈസ്റ്റിൽ ലോക്കൽ സെക്രട്ടറി എൻ വിക്രമക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ലീലാമ്മ അധ്യക്ഷയായി. സക്കീർ ചക്കാലകിഴക്കതിൽ, സംജിത്ത്, റിയാദ്, ജി ആർ ഗീത, രമാദേവി എന്നിവർ സംസാരിച്ചു.
ശൂരനാട്‌ ഏരിയയിൽ പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും തുടർന്ന്‌ യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, എൻ പ്രതാപൻ, അക്കരയിൽ ഹുസൈൻ, കെ കെ ഡാനിയേൽ, ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മ എന്നിവർ സംസാരിച്ചു.
ഓച്ചിറയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ഉദ്‌ഘാടനംചെയ്തു. സെക്രട്ടറി സുരേഷ് നാറാണത്ത്‌ അധ്യക്ഷനായി. കെ സുഭാഷ്, ബാബു കൊപ്പാറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി ശ്രീദേവി, അഖിൽ സോമൻ എന്നിവർ സംസാരിച്ചു. പതാരം, കണ്ണമം, ഹൈസ്കൂൾ ജങ്ഷൻ, തഴവ, പാവുമ്പ, ശാസ്താംനട, കക്കാക്കുന്ന് എന്നിവിടങ്ങളിലും പ്രകടനം നടന്നു.
സിപിഐ എം നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രകടനം നടത്തി. ടൗൺ ക്ലബ്ബിന് സമീപത്തുനിന്ന് ആരംഭിച്ച  പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, പി ആർ വസന്തൻ, വസന്താരമേശ്, ടി ആർ ശ്രീനാഥ്, ബി സജീവൻ, ക്ലാപ്പന സുരേഷ്, എ അനിരുദ്ധൻ, എം സുരേഷ്‍കുമാർ, സന്ദീപ് ലാൽ എന്നിവർ നേതൃത്വം നൽകി. 
വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. തൊടിയൂരിൽ പി കെ ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ആർ രഞ്ജിത്ത്, വസന്താരമേശ്, എസ് സുനിൽകുമാർ, ടി എസ് അജയൻ, കുറ്റിയിൽ സജീവ്, മുരളീധരൻപിള്ള, യു വിനോദ്, കെ വിജയൻ, ബെൻസി രഘുനാഥ്‌, തുടങ്ങിയവർ പങ്കെടുത്തു. ക്ലാപ്പന പടിഞ്ഞാറ് സി രാധാമണി ഉദ്ഘാടനംചെയ്തു. പി ജെ കുഞ്ഞിച്ചന്തു, എ മജീദ്, മോഹനൻ, അസർ, മിനിമോൾ, ജ്യോതിശ്രീ, എൽ കെ ദാസൻ, ഷാജി എന്നിവർ പങ്കെടുത്തു.
കുലശേഖരപുരം നോർത്തിൽ പി ഉണ്ണി, എ അനിരുദ്ധൻ, എസ് എ സലാം, സുഗതൻ, രവീന്ദ്രൻ, അപ്പുക്കുട്ടൻ, അബാദ്, സതീശൻ, അജയൻപിള്ള, ഗിരിജ എന്നിവർ നേതൃത്വം നൽകി. കല്ലേലിഭാഗത്ത് സോമരാജൻപിള്ള, ബി പത്മകുമാരി, സദ്ദാം, ശെൽവരാജ്, സുനീർ എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി വെസ്റ്റി ൽ പി പുഷ്പാംഗദൻ, വി ദിവാകരൻ, കെ എസ് ഷറഫുദീൻ മുസലിയാർ, ലോകാനന്ദൻ, ബ്രിജേഷ്, ഇന്ദുലേഖ, രാജേഷ്, പ്രകാശ്, ഹാഷിം, സജീഷ് എന്നിവർ നേതൃത്വം നൽകി.
ആലപ്പാട് സൗത്തിൽ ജി രാജദാസ്, വേണു, സുബി, സുശീലൻ എന്നിവരും ആലപ്പാട് നോർത്തിൽ പ്രേംകുമാർ, വിശ്വൻ, അജയൻ, ശങ്കരൻ, പൊടിയൻ എന്നിവരും കുലശേഖരപുരം സൗത്തിൽ വി പി ജയപ്രകാശ് മേനോൻ, ബി കൃഷ്ണകുമാർ, പി എസ് സലിം, ആർ കെ ദീപ, സുധർമ, ബി കെ ഹാഷിം, സുധൻ, നൗഷാദ് എന്നിവരും .ക്ലാപ്പന കിഴക്ക്  ടി എൻ വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ്, രാജു, ഉണ്ണിക്കൃഷ്ണൻ, മിനികുമാരി, വിക്രമൻപിള്ള എന്നിവരും നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top