27 April Saturday
പ്രതിഷേധം ഫലം കണ്ടു

ടിആർ ആൻഡ്‌ ടി കമ്പനിയിൽ തൊഴിലാളികൾക്ക്‌ ശമ്പളം ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ആര്യങ്കാവ്
അമ്പനാട് ടിആർ ആൻഡ്‌ ടി കമ്പനിയിലെ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു. ഫെബ്രുവരിയിലെ  ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന്‌ 450 തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റി ഈ പ്രശ്നം തൊഴിൽ മന്ത്രി,  കലക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്നാണ്‌  മാനേജ്മെന്റ് ശമ്പളം നൽകാൻ തയ്യാറായത്. 
ഫെബ്രുവരിയിലെ ശമ്പളം മാർച്ച് 10നകം ആയിരുന്നു  ലഭിക്കേണ്ടിയിരുന്നത്‌. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ശമ്പളം ലഭിക്കാതിരുന്നതിനാൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പലർക്കും സാധിച്ചിരുന്നില്ല. തൊഴിലാളികൾ നേരിട്ട പ്രതിസന്ധി ദേശാഭിമാനി വാർത്ത
യാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top