19 March Tuesday

തപാൽ ജീവനക്കാരുടെ 
നിസ്സഹരണ സമരം 
10–-ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കരിദിനാചരണത്തിന്റെ ഭാഗമായി കൊല്ലത്ത്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ജീവനക്കാർ കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ ജോലിചെയ്യുന്നു

കൊല്ലം
ആത്മാഭിമാനത്തെ ഹനിക്കുന്നതും അപ്രായോഗികവുമായ ഉത്തരവുകൾക്കെതിരെ തപാൽ ജീവനക്കാർ നടത്തുന്ന നിസ്സഹരണ സമരം ബുധനാഴ്‌ച പത്താം ദിവസത്തിലേക്ക്‌. എൻഎഫ്‌പിഇ –- എഫ്‌എൻപിഒ സംയുക്‌ത സമരസമിതി നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച കരിദിനമായി ആചരിച്ചു. ബാഡ്‌ജ്‌ അണിഞ്ഞാണ്‌ ജീവനക്കാർ ജോലിക്കെത്തിയത്‌. കൊല്ലം പോസ്‌റ്റൽ ഡിവിഷൻ ഓഫീസിലേക്ക്‌ മാർച്ചും നടത്തി. തപാൽ ഓഫീസിൽ ജീവനക്കാർ അവധിയെടുക്കുമ്പോൾ പകരക്കാരെ വയ്‌ക്കാൻ പാടില്ലെന്ന ഉത്തരവ് പിൻവലിക്കുക എന്നതുൾപ്പെടെ പതിനൊന്ന്‌ ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാണ്‌ സമരസമിതിയുടെ ആവശ്യം. 
ഓഫീസുകൾ, വകുപ്പ്‌ എന്നിവയുടെ പ്രവർത്തനത്തെപ്പറ്റിയോ ജീവനക്കാരുടെ ജോലി സാഹചര്യത്തെപ്പറ്റിയോ ധാരണയില്ലാതെയുള്ളതാണ്‌ ഉത്തരവ്. അപ്രായോഗികമായ ഉത്തരവുകൾ അനുസരിക്കാൻ തയ്യാറല്ലെന്ന്‌ സമരസമിതി നേതാക്കൾ പറഞ്ഞു.  സമരത്തിന്റെ ഭാഗമായി അധികജോലി ജീവനക്കാർ ഏറ്റെടുക്കുന്നില്ല. ബിസിനസ് മേളകളിലും ഡ്രൈവുകളിലും പങ്കെടുക്കുന്നില്ല.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top