26 April Friday

സുരക്ഷാസേനയെ പിൻവലിച്ച്‌ കെഎസ്‌ഇബി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022


തിരുവനന്തപുരം
സംസ്ഥാന വ്യവസായ സുരക്ഷാസേനയുടെ (എസ്‌ഐഎസ്‌എഫ്‌) സേവനം വേണ്ടെന്നുവച്ച്‌ കെഎസ്‌ഇബി ചെയർമാൻ രാജൻ ഖോബ്രഗഡെ. ചെയർമാന്റെ ഓഫീസിനുള്ള സുരക്ഷയും പിൻവലിച്ചു. ഔദ്യോഗിക വാഹനത്തിൽനിന്ന്‌ ബീക്കൺ ലൈറ്റ്‌ ഒഴിവാക്കിയിട്ടുമുണ്ട്‌.

വൈദ്യുതി ഭവനിൽ ചെയർമാന്റെ ഓഫീസ് ഉൾപ്പെടെ എട്ടിടത്ത്‌ എസ്‌ഐഎസ്‌എഫിനെ നിയോഗിച്ചത്‌ ബി അശോകായിരുന്നു. വൻ പ്രതിഷേധത്തിനിടയാക്കിയ നടപടിക്കെതിരെ കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷനും ഓഫീസേഴ്‌സ്‌ അസോസിയേഷനും സംയുക്ത സമരം നടത്തിയിരുന്നു. തുടർന്ന്‌, നടത്തിയ ചർച്ചയിൽ രണ്ട്‌ സ്ഥലത്തുമാത്രം എസ്‌ഐഎസ്‌എഫിനെ നിയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, ഉറപ്പ്‌ ലംഘിച്ച്‌ ചെയർമാന്റെ ഓഫീസിൽ എസ്‌ഐഎസ്‌എഫിനെ ഏർപ്പാടാക്കി.

ഈ നടപടിയാണ്‌  പുതുതായി ചുമതലയേറ്റ  ചെയർമാൻ തിരുത്തിയത്‌. കഴിഞ്ഞ ദിവസം സേനയെ പിൻവലിച്ചു. ഔദ്യോഗിക വാഹനത്തിൽ ബീക്കൺ ലൈറ്റ്‌ ഉപയോഗിച്ചതും ഥാർ ജീപ്പ്‌ വാങ്ങിയതും മുൻ ചെയർമാനായിരുന്നു. ഇവ രണ്ടും വേണ്ടെന്നും വച്ചിട്ടുണ്ട്‌. ചെയർമാനും ഡയറക്ടർമാരിൽ ഒരാൾക്കും പുതുതായി വാഹനം വാങ്ങാനുള്ള മുൻതീരുമാനം നേരത്തേ റദ്ദാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top