26 April Friday

സമൂഹ അടുക്കള വിളമ്പി, 32714 സ്‌നേഹപ്പൊതികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊച്ചി
കോവിഡ് കാലം കരുതലിന്റേതു കൂടിയാണെന്ന് വീണ്ടുമോർമപ്പെടുത്തുകയാണ് ജില്ലയിലെ കമ്യൂണിറ്റി കിച്ചനുകൾ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച 32,714 പേർക്കാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

96 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 125 കമ്യൂണിറ്റി കിച്ചനുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 99 എണ്ണം കുടുംബശ്രീ പ്രവർത്തകർ നടത്തുന്നു. 18 എണ്ണം തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടും എട്ടെണ്ണം മറ്റു സംഘടനകളും നടത്തുന്നു.

കമ്യൂണിറ്റി കിച്ചൻവഴി സൗജന്യമായാണ് അധികം പേർക്കും ഭക്ഷണവിതരണം. അർഹരായ 29,870 പേരിൽ 9786 പേരും അതിഥിത്തൊഴിലാളികൾ. 26,822 പേർക്കാണ് ഭക്ഷണപ്പൊതി ഇതുവരെ വീടുകളിൽ എത്തിച്ചുനൽകിയത്.കൊച്ചി കോർപറേഷനിൽ എട്ടും 13 മുനിസിപ്പാലിറ്റികളിലായി ഇരുപതും  82 പഞ്ചായത്തുകളിലായി തൊണ്ണൂറ്റേഴും കമ്യൂണിറ്റി കിച്ചനുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top