26 April Friday

ജൂലൈ 25 മുതൽ സ്‌പെഷ്യലായി പാസഞ്ചറും 
മെമുവും ഓടും ; ഈടാക്കുക എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ നിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


പാലക്കാട്‌  
കോവിഡിനെത്തുടർന്ന് നിർത്തിയ എല്ലാ പാസഞ്ചർ, മെമു ട്രെയിനുകളും സ്‌പെഷ്യൽ ട്രെയിനായി സർവീസ്‌ പുനരാരംഭിക്കുന്നു. ജൂലൈ 25 മുതൽ ഓടിത്തുടങ്ങും. സ്ഥിരംയാത്രക്കാരുടെ തുടർച്ചയായുള്ള ആവശ്യത്തെത്തുടർന്നാണ്‌ ട്രെയിനുകൾ പുനഃസ്ഥാപിച്ചത്‌. പാസഞ്ചർ ഓടിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതിയില്ലാത്തതിനാലാണ് സ്പെഷ്യൽ ട്രെയിനാക്കുന്നത്‌. 

ഇവയ്‌ക്ക്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ നിരക്കാണ് ഈടാക്കുക. കുറഞ്ഞനിരക്ക്‌ 30 രൂപ. സീസൺ ടിക്കറ്റ് അനുവദിക്കും. മെമുവിൽ പാലക്കാട്ടുനിന്ന്‌ തൃശൂർവരെ നേരത്തെ യാത്രചെയ്യാൻ 20 രൂപ മതിയായിരുന്നു. സ്‌പെഷ്യലായാൽ 45 രൂപ വേണം. റിസർവേഷനില്ലാതെ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നത്‌ പുനഃസ്ഥാപിച്ചിട്ടില്ല. തിരക്ക് കൂടുതലുള്ള റൂട്ടിൽ പ്രത്യേക നിരക്കിലുള്ള ട്രെയിൻ ഓടിക്കും. നേത്രാവതി, മംഗള, കേരള, ധൻബാദ് ട്രെയിനുകളിലും വ്യാഴം മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. 86 ട്രെയിനിൽ ജൂലൈ ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.

പുനരാരംഭിക്കുന്ന 
ട്രെയിനുകൾ
ഷൊർണൂർ–- തൃശൂർ (06497) സ്പെഷ്യൽ, തൃശൂർ കോഴിക്കോട് (06495), കോഴിക്കോട് –--ഷൊർണൂർ (06454), കോഴിക്കോട്–--ഷൊർണൂർ (06496), എറണാകുളം–-കൊല്ലം സ്പെഷ്യൽ, കൊല്ലം–--എറണാകുളം (06778), കൊല്ലം-–-എറണാകുളം മെമു (06442) കൊല്ലം-–-കന്യാകുമാരി മെമു, കന്യാകുമാരി–-കൊല്ലം (06773) മെമു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top