27 April Saturday

പാചകവാതകം കിട്ടും; ആശങ്ക വേണ്ട

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


കൊച്ചി
കോവിഡ്–-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക ലഭ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോ–-ഓർഡിനേറ്ററും ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജരുമായ വി സി അശോകൻ. സംസ്ഥാനത്തെ എല്ലാ ബോട്ടിലിങ് പ്ലാന്റുകളും സുസജ്ജമാണ്. എല്ലാ പ്ലാന്റുകളിലും തൃപ്തികരമായ രീതിയിൽ പാചകവാതകം സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടിലിങ് പ്ലാന്റുകളുടെ പ്രവർത്തനം പൂർണതോതിലാണ്. വീടുകളിൽ യഥാസമയം പാചകവാതക സിലിൻഡറുകൾ തടസ്സമില്ലാതെ എത്തിക്കാൻ സംവിധാനമുണ്ട്. എണ്ണ ഉൽപ്പാദന കമ്പനികൾ ഏതു ഘട്ടങ്ങളിലും ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top