27 April Saturday

ജിഎസ്‌ടി വകുപ്പ്‌ പുനഃസംഘടന : 3 പ്രധാന‌ വിഭാഗം: 
140 ഓഡിറ്റ്‌ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


തിരുവനന്തപുരം  
ജിഎസ്ടി വകുപ്പിനെ നികുതിദായക സേവനം, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ് എന്നിങ്ങനെ മൂന്നായി തിരിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 2018ൽ രൂപീകരിച്ച ഉന്നതതലസമിതിയുടെ ശുപാപാർശ പരിഗണിച്ചാണ്‌ മന്ത്രിസഭായോഗ തീരുമാനം. അനുബന്ധ പ്രവർത്തനത്തിന്‌ ടാക്‌സ് റിസർച്ച് ആൻഡ്‌ പോളിസി, റിവ്യൂ, സി ആൻഡ്‌ എജി, അഡ്വാൻസ് റൂളിങ്‌, പബ്ലിക്‌ റിലേഷൻസ്, ഇന്റർ അഡ്മിനിസ്‌ട്രേഷൻ കോ–--ഓർഡിനേഷൻ സെല്ലുകളും സെൻട്രൽ രജിസ്‌ട്രേഷൻ  യൂണിറ്റും പുതുതായി സൃഷ്ടിക്കും. ഏഴു മേഖലയിൽ 140 ഓഡിറ്റ് സംഘവും ഉണ്ടാകും.

ഉദ്യോഗസ്ഥതലത്തിലും മാറ്റംവരും. അസിസ്റ്റന്റ് കമീഷണർ/സ്റ്റേറ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി കമീഷണർ കേഡറിലേക്ക് ഉയർത്തി 24 തസ്തിക സൃഷ്ടിക്കും. അസിസ്റ്റന്റ് കമീഷണർ/ സ്റ്റേറ്റ് ടാക്‌സ് ഓഫീസറുടെ  അംഗബലം നിലനിർത്താൻ 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസർ/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫീസർ തസ്തികയുടെ പദവി ഉയർത്തും. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തസ്തികയുടെ അംഗബലം 981ൽനിന്ന് 1362 ആക്കും. ഇതിന്‌ 52 ഹെഡ് ക്ലർക്ക്, 376 സീനിയർ ക്ലർക്ക് തസ്‌തികകളുടെ പദവിയും ഉയർത്തും. രജിസ്‌ട്രേഷൻ, റിട്ടേൺ സമർപ്പണം, തർക്കപരിഹാരം എന്നിവ നികുതിദായക സേവനവിഭാഗം നിർവഹിക്കും. റിട്ടേൺ സൂക്ഷ്‌മ പരിശോധന, ഓഡിറ്റ്‌ തുടങ്ങിയവ ഓഡിറ്റ്‌ വിഭാഗത്തിന്റെ ചുമതലയാകും.
ഇന്റലിജൻസിന്‌ 41, എൻഫോഴ്‌സ്‌മെന്റിന്‌ 47 യൂണിറ്റുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top