27 April Saturday

നാടൊന്നിച്ചു, ഹർത്താൽ പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഹർത്താലിൽ വിജനമായ എറണാകുളം മാർക്കറ്റ്


കൊച്ചി
കേന്ദ്ര കാർഷിക–-തൊഴിൽ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ഹർത്താൽ വിജയിപ്പിക്കാൻ നാടൊന്നിച്ചു. തിങ്കൾ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടന്ന ഹർത്താൽ ജില്ലയിൽ പൂർണം. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലുമായി ജനം സഹകരിച്ചു. കെഎസ്‌ആർടിസി, ചരക്കുവാഹനങ്ങൾ‌‌‌‌, ‌ഓട്ടോ–-ടാക്‌സികൾ എന്നിവ സർവീസ്‌ നടത്തിയില്ല. കൊച്ചി മെട്രോ പതിവുപോലെ സർവീസ്‌ നടത്തി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളിൽ 90 ശതമാനത്തിലധികംപേർ ജോലിക്ക്‌ ഹാജരായില്ല. കോവിഡ്‌ പ്രതിരോധം, പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലയിൽ പ്രതിഷേധശൃംഖല തീർത്തു. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള എറണാകുളം കച്ചേരിപ്പടിയിലും ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ ഇരുമ്പനത്തും പാലാരിവട്ടത്തും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ശർമ പറവൂരും പ്രതിഷേധപരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി കെപിസിസി ജങ്‌ഷനിൽ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി ആർ മുരളീധരൻ, കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം ഇസ്മയില്‍ എന്നിവർ മൂവാറ്റുപുഴയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.

മറ്റ്‌ പ്രധാന കേന്ദ്രങ്ങളും ഉദ്‌ഘാടകരും. മൂവാറ്റുപുഴ–-കെ എ നവാസ്, കെപിസിസി ജങ്‌ഷൻ–-ഹൈബി ഈഡൻ എംപി, പെരുമ്പാവൂർ–-എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്‌, അമ്പലമുകൾ, കരിങ്ങാച്ചിറ–--സി കെ മണിശങ്കർ, അങ്കമാലി–-അഡ്വ. കെ കെ ഷിബു, വൈപ്പിൻ–-കെ പി ഹരിദാസ്, മേനക ജങ്‌ഷൻ–-ടി കെ രമേശന്‍, ആലുവ–-വി പി ജോര്‍ജ്‌, പിറവം–-കെ എന്‍ ഗോപി, കലൂർ–-ടി സി സഞ്ജിത്, ജോസ്‌ ജങ്‌ഷൻ–-അഡ്വ. ടി ബി മിനി, പത്മ ജങ്‌ഷൻ–-കെ പി കൃഷ്ണന്‍കുട്ടി, പള്ളിമുക്ക്‌–-എം ജീവകുമാര്‍, പേട്ട ജങ്‌ഷൻ–-മനോജ് പെരുമ്പിള്ളി, കൂത്താട്ടുകുളം ടൗൺ–-പി എസ്‌ മോഹനൻ, മാലിപ്പറമ്പ്‌–-കെ കെ ഷംസു, അത്താണി–-കെ ജെ ഐസക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top