27 April Saturday

അതിഥിത്തൊഴിലാളികൾക്ക്‌ താമസവും ഭക്ഷണവും ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


തിരുവനന്തപുരം
ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും നടപടി ആരംഭിച്ചു. തൊഴിൽമന്ത്രി ടി പി രാമകൃഷ്ണന്റെ നിർദേശപ്രകാരം ജില്ലാ ലേബർ ഓഫീസർമാരെ ജില്ലാതല നോഡൽ ഓഫീസർമാരായി നിശ്ചയിച്ചിരുന്നു.  തൊഴിലാളികൾക്ക് ക്യാമ്പുകളും (താമസ സൗകര്യം) ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും തൊഴിലുടമകൾ/കോൺട്രാക്ടർമാർ ലഭ്യമാക്കണം. വിവരങ്ങൾ തൊഴിൽ വകുപ്പ് നൽകുന്ന പ്രൊഫോർമയിൽ അതത് ജില്ലാ ലേബർ ഓഫീസർമാർക്ക് നൽകണം. അതിഥിത്തൊഴിലാളികൾക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട് എന്നത് തദ്ദേശ വകുപ്പ്, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്സമെന്റ്)മാർ ഉറപ്പുവരുത്തണമെന്നും ലേബർ കമീഷണർ നിർദേശിച്ചു.

തൊഴിലാളികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. ആൾക്കുട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിനും സർക്കാർ നിർദേശിച്ച ശാരീരിക അകലം പാലിക്കുന്നതിനും എല്ലാ തൊഴിലാളികളും ശ്രദ്ധിക്കണം.   രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ  മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട്‌ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top