27 April Saturday

നിർധന വിദ്യാർഥികൾക്ക് കൈത്താങ്ങായി 'ഇടുക്കി പട്ടാളം'

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

നെടുംകണ്ടം > ഇടുക്കി ജില്ലയിലെ പട്ടാളക്കാരെ മാത്രം ഉൾപ്പെടുത്തി രൂപീകൃതമായ വാട്‌സ്ആപ് കൂട്ടായ്മയുടെ സഹകരണത്തിൽ,  ജില്ലയുടെ വിവിധ മേഖലയിൽനിന്ന്  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതെ പഠനം മുടങ്ങിയ കുട്ടികൾക്ക് ടിവിയും ഡിടിഎച്ചും നൽകി. തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് സഹായം നൽകിയത്.



ശനിയാഴ്ച രാവിലെ 11.30 ന് നെടുംകണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയം ഹാളിൽ നടന്ന യോഗം 33 എൻസിസി ബറ്റാലിയൻ കമാൻഡർ കേണൽ സി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുബൈദാർ സന്തോഷ് ജോൺ അധ്യക്ഷനായിരുന്നു. നെടുങ്കണ്ടം എസ്‌ഐ വിനോദ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top