27 April Saturday

നെഞ്ചില്‍ നിറഞ്ഞ് ‘തങ്കമാന മനിതന്‍’

എ എസ് ജിബിനUpdated: Wednesday May 25, 2022


കൊച്ചി
‘ഒരു ഫോട്ടോ ഇരിക്കുമേ... ഇവര്... ഇവരുമേലെ താൻ ഏൻ നമ്പിക്കെയ്... നല്ല ആള്... ഇവരെ തെരിയും യെനക്ക്... ഞാൻ പാത്തിരിക്കേൻ... നല്ല മനിതൻ... തങ്കമാന മനിതൻ’–- തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണ പോസ്റ്റർ ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശി പറയുന്ന വാക്കുകൾക്ക്‌ സൈബറിടത്തിൽ നിറഞ്ഞ കൈയടി. ഡോ. ജോ ജോസഫ് എന്ന മനുഷ്യസ്നേഹിയെക്കുറിച്ച് നിഷ്കളങ്കമായി പറയുകയാണിയാൾ.

വാഴക്കാല ജങ്ഷനുസമീപമുള്ള പുളിക്കില്ലം ഈസ്റ്റ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഡോ. ജോ ജോസഫിന്റെ പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സ്വദേശി പറഞ്ഞുതുടങ്ങുന്നത്. ഫോട്ടോയിലുള്ള ആളിലാണ് എന്റെ വിശ്വാസം. എനിക്ക് ഈ വ്യക്തിയെ അറിയാം. നല്ല മനുഷ്യനാണ്. തമിഴ്നാട്ടിൽ അമ്മയെയും കരുണാനിധിയെയും എം ജി ആറിനെയും എങ്ങനെയാണോ കാണുന്നത് അതുപോലെയാണ് ഈ മനുഷ്യൻ. പെരുന്നാളിന് ഞങ്ങൾക്ക് സമയത്ത് അരിയും പരിപ്പും ഉൾപ്പെടെയെല്ലാം തന്നു. അത്ര നല്ല ആളാണ്. അതുകൊണ്ട് ഇയാളിൽ വിശ്വാസമുണ്ടെന്നു പറയുന്ന തമിഴ്നാട് സ്വദേശി ഒന്നുകൂടി പറയുന്നു-– -‘ഇന്ത ഊരുക്ക് വോട്ട് എനക്ക് ഇരുന്തിരിച്ചേന ഞാൻ ഇവരക്കുതാൻ വോട്ട് പോട്രേ, നല്ല മനുഷ്യര്...’

ഈ വൈറൽ വീഡിയോയുടെ ദൈർഘ്യം 55 സെക്കൻഡാണ്. മന്ത്രി പി രാജീവ് ഉൾപ്പെടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘തങ്കമാന മനിതന്‍’ എന്ന അടിക്കുറിപ്പോടെയാണ് പി രാജീവ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈക്കുകളും കമന്റുകളുമായി സൈബർലോകം വീഡിയോ ഏറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top