27 April Saturday

ഫ്ലക്സ്: രാഷ്‌ട്രീയപാർടിയുടെ 
ഹുങ്കെന്ന്‌ ഹൈക്കോടതി ; ഭാരത്‌ ജോഡോ യാത്രയല്ലെന്നും നിയം ഛോടോ യാത്രയാണെന്നും ജഡ്‌ജി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


കൊച്ചി
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെ വിമർശിച്ച് ഹൈക്കോടതി. ഇത് കടുത്ത നിയമലംഘനമാണെന്ന്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭാരത്‌ ജോഡോ യാത്രയല്ലെന്നും ‘നിയം ഛോടോ യാത്ര'യാണെന്നും വിമർശിച്ച ഹൈക്കോടതി, അനധികൃതമായി ഫ്ലക്സ് ബോർഡ്‌ സ്ഥാപിച്ചത് രാഷ്ട്രീയപാർടിയുടെ ഹുങ്കാണെന്നും പറഞ്ഞു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിൽ സർക്കാരിനും ചില ഉത്തരവാദിത്വമുണ്ട്‌. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചതിനെയും കോടതി വിമർശിച്ചു. പ്രധാനമന്ത്രി എന്നൊഴിവാക്കി ഡിഗ്‌നിറ്ററി എന്നു പറഞ്ഞായിരുന്നു വിമർശം.  ഇക്കാര്യം പറയുന്ന ജഡ്‌ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പാതയോരത്ത് ഫ്ലക്‌സും ബോർഡും സ്ഥാപിക്കുന്നതിനെതിരായ ഹർജിയിൽ അമിക്കസ്‌ ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ്‌ കോടതി പരിഗണിച്ചത്‌.
പാതയോരങ്ങളിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ നീക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശവകുപ്പ്  . ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ സർക്കാരിനു വേണ്ടി ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top