26 April Friday

ഇംഗ്ലീഷ്‌ പഠനം മുഖ്യധാരയിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ്‌ പഠനവും അധ്യാപനവും മുഖ്യധാരയിലെത്തിക്കും.  സംയോജിത വിദ്യാഭ്യാസത്തിൽ ഊന്നി സ്‌കൂളുകളിൽ ഭിന്നശേഷീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. ഓട്ടിസം പാർക്കുകൾ നിർമിക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്ക്‌ ധനസഹായം വർധിപ്പിക്കും.  
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിദ്യാകിരണം പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ സമഗ്ര പരിഷ്‌കാരങ്ങളിലൂടെ ഈ അധ്യയന വർഷംമാത്രം അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ 1, 19,770 കുട്ടികൾ സർക്കാർ–- എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ മാറിവന്നു. കേരള സംസ്‌കാരത്തെ ഉയർത്തിക്കാട്ടി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top