27 April Saturday

ഒറ്റ ദിവസം പരിശോധന 20,000കടന്നു ; 1,59,777 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020


സംസ്ഥാനത്ത്‌ ബുധനാഴ്ചമാത്രം പരിശോധിച്ചത്‌ 20,847 സാമ്പിൾ. കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നതിന്‌ അനുസരിച്ച്‌ സംസ്ഥാന സർക്കാർ പരിശോധനയും കൂട്ടുകയാണ്‌. രോഗബാധയുടെ ആദ്യഘട്ടത്തിൽ പ്രതിദിനം ആയിരത്തിൽ താഴെ പരിശോധനയാണ്‌ നടന്നിരുന്നത്‌. ഇതുവരെ റുട്ടീൻ, എയർപോർട്ട് സർവെയ്‌ലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ആകെ 5,88,930 സാമ്പിൾ പരിശോധനയ്ക്കയച്ചു. ഇതിൽ 8320 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 1,03,951 സാമ്പിൾ ശേഖരിച്ചതിൽ 99,499 എണ്ണം നെഗറ്റീവായി.

പുതിയ 1038 രോഗികളിൽ 87 പേർ വിദേശത്തുനിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 24 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. തിരുവനന്തപുരം–- 18, കണ്ണൂർ–- മൂന്ന്‌, കാസർകോട്‌–- രണ്ട്‌, പത്തനംതിട്ട–- ഒന്ന്. ആലപ്പുഴയിൽ 20 ഐടിബിപി ജവാന്മാർക്കും കണ്ണൂരിൽ അഞ്ച്‌ ഡിഎസ്‌‌സി ജവാന്മാർക്കും തൃശൂരിൽ നാല്‌ കെഎസ്‌‌സി ജീവനക്കാർക്കും ഒരു കെഎൽഎഫ് ജീവനക്കാരനും രോഗം ബാധിച്ചു.  ഇതുവരെ 6164 പേർ കോവിഡ്‌ മുക്തരായി. നിരീക്ഷണത്തിലുള്ളവർ: 1,59,777. ആശുപത്രികളിൽ 9031. ബുധനാഴ്ച 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി
സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എല്ലാ ജില്ലയിലും അഡീഷണൽ എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോസിക്യൂഷൻ വിഭാഗം രൂപീകരിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദേശങ്ങൾ അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അത്യാവശ്യമുള്ള ചികിത്സ, മരണം എന്നിവയുമായി ബന്ധപ്പെട്ടേ സംസ്ഥാന അതിർത്തി കടന്ന് യാത്ര അനുവദിക്കൂ.

യാത്ര ചെയ്യുന്നവർ ആവശ്യം വ്യക്തമാക്കി ഇ- ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മാസ്ക് ധരിക്കാത്ത 5095 സംഭവം സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ഏഴുപേർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top