02 May Thursday

സുഗതകുമാരിയുടെ 
ഓർമയിൽ‌ പേരാൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി
സുഗതകുമാരിയുടെ ജന്മദിനത്തിൽ സുഭാഷ്‌ പാർക്കിൽ കവയിത്രിയുടെ ഇഷ്ടവൃക്ഷമായ പേരാൽ നട്ട്‌ മേയർ എം അനിൽകുമാർ  നഗരത്തിന്റെ ആദരം അറിയിച്ചു. മലയാളിയുടെ പരിസ്ഥിതിസ്നേഹത്തിന്  ദിശാബോധം പകർന്ന കവയിത്രിയുടെ ജീവിതസന്ദേശം എന്നും ഓർക്കപ്പെടുമെന്ന് മേയർ പറഞ്ഞു. കൗൺസിലർ മിനി ആർ മേനോൻ അധ്യക്ഷയായി.  കൊച്ചുമകൾ മീനാക്ഷി പരമേശ്വരൻ സുഗതകുമാരിയുടെ നന്ദി എന്ന കവിത ആലപിച്ചു. 

കോർപറേഷൻ സെക്രട്ടറി എ ചന്ദ്രൻ നായർ,  സംസ്കാരിക കൊച്ചി സമിതി പ്രതിനിധി സിഐസിസി ജയചന്ദ്രൻ, കൊച്ചി ഷിപ്‌യാർഡ് അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ പി എൻ സമ്പദ്കുമാർ, കൗൺസിലർമാർ, സുഗതകുമാരിയുടെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top