26 April Friday

നെടുമ്പാശേരിയിൽ 1.90 കോടിയുടെ സ്വർണം പിടിച്ചു ; 5 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


നെടുമ്പാശേരി
വ്യത്യസ്ത കേസുകളിലായി നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 4.227 കിലോ സ്വർണം എയർ കസ്‌റ്റംസ്‌ പിടിച്ചെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വർണത്തിന് 1.90 കോടി രൂപ വിലമതിക്കുമെന്ന്‌ കസ്റ്റംസ് അറിയിച്ചു.ദുബായിൽനിന്ന്‌ രണ്ട് കുട്ടികൾക്കൊപ്പം എയർ ഇന്ത്യ വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ ഷബ്ന ഷാഹുൽ എന്നിവരെ 1205 ഗ്രാം സ്വർണവുമായി എയർ കസ്റ്റംസ് പിടികൂടി. കോലാലംപൂരിൽനിന്നും എയർ ഏഷ്യ വിമാനത്തിൽ എത്തിയ തീർത്ഥമലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി, ഇവരുടെ സുഹൃത്തും മലേഷ്യൻ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരെ 1.840 ഗ്രാം സ്വർണവുമായി അറസ്‌റ്റ്‌ ചെയ്‌തു.

മസ്‌ക്കറ്റിൽനിന്ന്‌ എത്തിയ ഇൻഡിഗോ വിമാനത്തിലെ സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം ഭാരമുള്ള രണ്ട് പാക്കറ്റുകളും പിടിച്ചെടുത്തു. ഇതിൽ വിശദ അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top