26 April Friday

സ്വർണക്കടത്ത്‌ കേസിൽ ഇടപെടില്ലെന്ന്‌ ഹൈക്കോടതി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട , ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

കൊച്ചി >  മുഖ്യമന്തിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. സ്വർണ്ണ കള്ളക്കടത്ത്, സ്പ്രിംഗ്ലർ, ബെവ് ക്യ ആപ്പ്, ഇ-മൊബിലിറ്റി കൺസൾട്ടൻസി എന്നിവയുമായ ബന്ധപ്പെട്ട ആരോപണങ്ങൾ സിബിഐയോ എൻ.ഐ.എ യോ അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളി.ആരോപണങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസിനും ക്രൈംബ്രാഞ്ചിനും നിർദ്ദേശം നൽകണമെന്ന ആവശ്യവും കോടതി നിരസിച്ചു.ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ,ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പത്രപ്രവർത്തകനായ ചേർത്തല സ്വദേശി മൈക്കിൾ വർഗീസിന്റെ പൊതുതാൽപ്പര്യ' ഹർജി തള്ളിയത്.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ മാത്രം അടിസ്ഥാനമാക്കിയാണ് ഹർജിയെന്നും അതല്ലാതെ വസ്തുതകളും തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരനായില്ലന്ന് കോടതി വിലയിരുത്തി.പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയാണെങ്കിൽ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്ന് കോടതി പറഞ്ഞു.മുഖ്യ മന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ അധികാര ദുർവിനിയോഗം ആരോപിക്കുന്നു - എന്നുള്ളതുകൊണ്ടു മാത്രം ഹൈക്കോടതിക്ക് ഇടപെടാനാവില്ല'
അന്വേഷണം നടത്താൻ പോലീസിനോ എൻ.ഐ.എ ക്കോ നിർദ്ദേശം നൽകാനാവില്ല'' ഹൈക്കോടതിയുടെ സവിശേഷാധികാരങ്ങൾ ഇതിനായി പ്രയോഗിക്കാനാവില്ല. അഴിമതി ആരോപണങ്ങൾ കൂടി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമായിരുന്നു എന്ന വാദത്തോട് യോജിക്കുന്നില്ലന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു.

സ്പ്രിംഗ്ളർ, ബെറ്റ് ക്യൂ ആപ്പ്, ഇ- മൊബിലിറ്റി കൺസൾട്ടൻസി എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഹർജിയിൽ പരാമർശിക്കുന്നുവെങ്കിലും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ അധികാര ദുർവിനിയോഗം നടത്തി എന്നതിന് തെളിവ് ഹാജരാക്കാനായില്ല. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്തി ഉൾപ്പെട്ടിട്ടുണ്ട് എന്നത് കൊണ്ട് നിയമ ലംഘനം നടന്നു അഴിമതിയുണ്ട് എന്നിങ്ങനെ പറയാനാവില്ല. എന്താണ് അഴിമതിയെന്നോ എന്താണ് നിയമലംഘനമെന്നോ വ്യക്തമല്ല. സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം അവ്യക്തമാണന്ന അസ്വക്കേറ്റ് ജനറലിന്റെ വാദം കോടതി ശരിവച്ചു.'
പൊതുതാൽപ്പര്യ ഹർജി നിയമപരമായി നില നിൽക്കില്ല' ഹർജിക്കാരന്റെ ആരോപണങ്ങളിന്മേൽ അന്വേഷണത്തിന് ഉത്തരവിടാനാവില്ല.

കോടതി ഇടപ്പെട്ട്അന്വേഷണത്തിന് ഉത്തരവിടാൻ തക്ക അസാധാരണ സാഹചര്യങ്ങളും നിലവിലില്ല. കേസെടുക്കാൻ പോലീസിനെയാണ് സമീപിക്കേണ്ടത്. പോലീസിന് വീഴ്ച ഉണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാം. സി ബി ഐ എൻ ഐ ഐ അന്വേഷണങ്ങൾ ആവശ്യപ്പെടാൻ നേരിട്ട് കോടതിയെയല്ല സമീപിക്കേണ്ടത്. വിജിലൻസിനു മാത്രം പരാതി നൽകിയതിനു ശേഷമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പണ്ടിക്കാരന്റെ നടപടികൾ നിയമാനുസൃതമല്ല.

സർക്കാരിനു വേണ്ടി അസ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ്, അഡിഷണൽ 1 എ.ജി കെ കെ രവീന്ദ്രനാഥ്, സീനിയർ ഗവ. പ്ലിഡർമാരായ വി മനു, പി നാരായണൻ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top