26 April Friday

ശബരിമല വിമാനത്താവളം തർക്കഭൂമിക്ക്‌ വില നൽകില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


സ്വന്തം ലേഖകൻ
ശബരിമല വിമാനത്താവളത്തിന്‌ കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റിലെ തർക്കഭൂമിക്ക്‌  വില നൽകാൻ നിയമനിർമാണമില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച്‌ കോടതിയിലുള്ള കേസുമായി മുന്നോട്ടുപോകാനാണ്‌ തീരുമാനിച്ചതെന്ന്‌ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തർക്കഭൂമിക്ക്‌ വിലകൊടുക്കാൻ നിയമനിർമാണം കൊണ്ടുവരുമെന്ന പ്രചാരണം കെട്ടുകഥയാണെന്നും‌ അധികൃതർ പറഞ്ഞു. 

ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട കേസ്‌ നിലവിൽ കോടതിയിലാണ്‌. ഇതിൽ നിയമപരമായ നടപടി ശക്തമായി തുടരും. തർക്കഭൂമിക്ക്‌ വിലകൊടുക്കുന്നതിനായി ഓർഡിനൻസ്‌ പുറപ്പെടുവിക്കണമെന്ന നിർദേശം ഉയർന്നുവന്നെങ്കിലും അത്‌ അപ്പോൾത്തന്നെ സർക്കാർ തള്ളിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ്‌ തർക്കഭൂമിക്ക്‌ വിലകൊടുക്കാൻ വിവാദ വ്യവസ്ഥകളോടെ നിയമനിർമാണം നടത്തുന്നതായി മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ അത്തരമൊരു കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്‌ വ്യക്തമായത്‌.

ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമി എന്ന നിലയിൽ മാത്രമേ 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്‌ക്കാൻ കഴിയൂ. ഇതര ആവശ്യങ്ങൾക്ക്‌ വിനിയോഗിച്ചാൽ 15 ഏക്കറിലധികമുണ്ടെങ്കിൽ അത്‌ മിച്ചഭൂമിയായി കണക്കാക്കും. മിച്ചഭൂമി നഷ്‌ടപരിഹാരം നൽകാതെ ഏറ്റെടുക്കാൻ നിലവിലുള്ള നിയമപ്രകാരംതന്നെ  സർക്കാരിന്‌ അധികാരമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top