27 April Saturday

നവീകരിച്ച കെഎംഎ ആസ്ഥാനമന്ദിരം 
ഉദ്‌ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022


കൊച്ചി
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ  (കെഎംഎ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാനമന്ദിരം ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി കെ രംഗനാഥൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി രാജീവ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കെഎംഎ ഹൗസിലെ രണ്ടാംനിലയിൽ 120 പേർക്കിരിക്കാവുന്ന ഹാൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് എംഡി അദീബ് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. കെഎംഎ പ്രസിഡന്റ് എൽ നിർമല അധ്യക്ഷയായി.

കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ജിയോജിത് എംഡി സി ജെ ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മധു അലക്സിയസ്, ആർ മാധവ് ചന്ദ്രൻ, ഓണററി സെക്രട്ടറി അൾജിയേഴ്സ് ഖാലിദ്, എസ് ആർ നായർ, വിവേക് കൃഷ്ണ ഗോവിന്ദ്, ബിബു പുന്നൂരാൻ, സജി വി മാത്യു, ജീമോൻ കോര എന്നിവർ സംസാരിച്ചു. യോഗങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്കായി ജനങ്ങൾക്കും ഹാൾ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top