26 April Friday

574 രോഗബാധിതര്‍ 518 രോഗമുക്തര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


കൊച്ചി
ജില്ലയില്‍ 574 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇവരില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരും 10 ഐഎൻഎച്ച്എസ് ഉദ്യോഗസ്ഥരും രണ്ടുപേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌ എത്തിയവരുമാണ്‌. 540 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്‌. 29 പേരുടെ ഉറവിടം വ്യക്തമല്ല. 518 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,249 ആണ്.

തൃപ്പൂണിത്തുറ (52), വേങ്ങൂര്‍ (34), തൃക്കാക്കര (32), കാലടി (29), കളമശേരി (18), മൂവാറ്റുപുഴ (15), പിറവം (14), ഇടപ്പള്ളി (12), കോട്ടുവള്ളി (11), കോതമംഗലം, ഫോര്‍ട്ട് കൊച്ചി (10 വീതം), ആലുവ, കാഞ്ഞൂര്‍, കിഴക്കമ്പലം, പിണ്ടിമന (ഒമ്പതുവീതം), അങ്കമാലി, കടവന്ത്ര, കുഴുപ്പിള്ളി, നെടുമ്പാശേരി (എട്ടുവീതം), തുറവൂര്‍, തേവര, പായിപ്ര (ഏഴുവീതം), കോട്ടപ്പടി, ചേരാനല്ലൂര്‍, പള്ളിപ്പുറം, മഞ്ഞപ്ര (ആറുവീതം), ആവോലി, ഇടക്കൊച്ചി, എടത്തല, കടുങ്ങല്ലൂര്‍, കലൂര്‍, കീഴ്മാട്, കുന്നുകര, പള്ളുരുത്തി, പാലാരിവട്ടം, പുത്തന്‍വേലിക്കര, മരട് (അഞ്ചുവീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ. ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,249. പുതുതായി 1217 പേർകൂടി നിരീക്ഷണത്തിലായി. 1164 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23,688. 4147 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top