02 May Thursday

വിദേശത്തേക്ക്‌ പണം കടത്ത്‌: സ്വപ്‌നയ്‌ക്കും സരിത്തിനുമെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികൾക്കെതിരെ കസ്‌റ്റംസ്‌ പുതിയ കേസുകൂടി രജിസ്‌റ്റർ ചെയ്‌തു. യുഎഇയിലേക്ക് അനധികൃതമായി‌ 1.9 ലക്ഷം യുഎസ്‌ ഡോളർ കടത്തിയതിന്‌ സ്വപ്‌ന സുരേഷിനും പി എസ്‌ സരിത്തിനുമെതിരെയാണ്‌ കേസെടുത്തത്‌. കേസിൽ ഇവരുടെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തും.

വിദേശത്തേക്ക്‌ പണമയച്ചതിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ പങ്കുണ്ടെന്നാണ്‌ കസ്‌റ്റംസ്‌ സംശയിക്കുന്നത്‌. ഇക്കാര്യത്തിൽ ശിവശങ്കറിൽനിന്ന്‌ കസ്‌റ്റംസ്‌ വിശദീകരണം തേടും. 2019ൽ തിരുവനന്തപുരം വിമാനത്താവളം വഴിയാണ്‌ വിദേശത്തേക്ക്‌ പണമയച്ചത്‌. യുഎഇയിലെ ജീവനക്കാരനായ ഈജിപ്‌ഷ്യൻ പൗരനും ഇക്കാര്യത്തിലുള്ള പങ്ക്‌ അന്വേഷിക്കും. വിദേശ നാണയ വിനിമയ ചട്ടം (ഫെമ) പ്രകാരമാണ്‌ സ്വപ്‌ന, സരിത്‌ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്‌. ഇരുവരെയും ചോദ്യം ചെയ്യാൻ കസ്‌റ്റംസ് തിങ്കളാഴ്ച‌ കോടതിയിൽ അപേക്ഷ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top