26 April Friday

ദുരിതാശ്വാസ നിധിയിലേക്ക്‌ വനിതകളുടെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


കൊച്ചി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ്‌ കമ്മിറ്റികൾ  ബിരിയാണി, നൈറ്റി, സാരി, ചിപ്സ് ചലഞ്ചുകളിലൂടെ സമാഹരിച്ച 5,44,800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. മഹിളാ അസോസിയേഷൻ ജില്ലാ  സെക്രട്ടറി അഡ്വ. പുഷ്പ ദാസിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഏറ്റുവാങ്ങി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി,  എഐഡിഡബ്ല്യുഎ ജില്ലാ പ്രസിഡന്റ്‌‌ അഡ്വ. ടി വി അനിത, സംസ്ഥാന കമ്മിറ്റി അംഗം പി എസ്‌ ഷൈല, കൽപ്പന ദത്ത്, എം ബി ഷൈനി, ജുബൈരിയ ഐസക് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top