02 May Thursday

സ്വകാര്യ ആപ്പുകൾ നൽകുന്ന ട്രെയിൻ വിവരങ്ങൾ ആധികാരികമല്ല: ഡിആർഇയു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

കൊച്ചി> റെയിൽവേയുടെ ഔദ്യോഗിക ആപ്ലിക്കേഷനുകളിൽ കോച്ചുകളുടെ സ്ഥാനം ഉൾപ്പെടുത്തണമെന്ന്‌ ഡിആർഇയു (സിഐടിയു) തിരുവനന്തപുരം ഡിവിഷണൽ കമ്മിറ്റി.

സ്വകാര്യ ആപ്പുകൾ നൽകുന്ന ട്രെയിൻ യാത്രാവിവരങ്ങൾ ആധികാരികമല്ല. ഇത്‌ പലപ്പോഴും യാത്രക്കാരും റെയിൽവേ ജീവനക്കാരും തമ്മിൽ തർക്കത്തിന്‌ കാരണമാകുന്നുണ്ട്‌. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോച്ചുകൾ മാറിക്കയറി ടിക്കറ്റ് പരിശോധകരുമായി തർക്കം ഉണ്ടാകുന്നതും പതിവാണ്.

കഴിഞ്ഞദിവസം മംഗള എക്സ്പ്രസിൽ ഇത്തരം സംഭവമുണ്ടായി. ടിക്കറ്റ് പരിശോധകരാണ് കുറ്റക്കാർ എന്ന നിലയ്ക്കായിരുന്നു പ്രചാരണം. ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസിലെ ജീവനക്കാരിക്കെതിരെയും ആക്രമണം നടന്നു. ഇതിൽ തൃശൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

അതിനാൽ യാത്രക്കാർ റെയിൽവേ ഇൻഫർമേഷൻ സെന്റർ, സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുടങ്ങിയ ആധികാരികയിടങ്ങളിൽനിന്നുള്ള വിവരങ്ങളെ ആശ്രയിക്കണമെന്നും ഡിആർഇയു (സിഐടിയു) അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top