26 April Friday

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ : ജില്ലയ്‌ക്ക് 85.6 ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 1060 പേരിൽ 909 പേരും വിജയിച്ചു. വിജയശതമാനം 85.6. പരീക്ഷയെഴുതിയ 304 പുരുഷന്മാരും 605 സ്ത്രീകളും വിജയിച്ചു. 123 പട്ടികജാതിക്കാരും ഒരു പട്ടികവർഗ വിഭാഗക്കാരനും ഒമ്പത്‌ ഭിന്നശേഷിക്കാരും നാല് ജനപ്രതിനിധികളും വിജയിച്ചവരിൽ ഉൾപ്പെടും. വിജയിയായ ആർ രസികല എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റാണ്. 

വിജയികളിൽ ഏറ്റവും കൂടുതൽ ഗ്രേഡ് നേടിയ പഠിതാക്കൾ: ജിഎച്ച്എസ്എസ് ഇടപ്പള്ളിയിൽ  പരീക്ഷയെഴുതിയ വി പി ജോസഫ് (3 എ പ്ലസ്‌, 3 എ), എംജിഎം ജിഎച്ച്എസ്എസ് നായത്തോടിൽ പരീക്ഷയെഴുതിയ മായ മുരളി (5 എ പ്ലസ്‌, 1 എ), ജിഎച്ച്എസ്എസ് മാങ്കാവ് മരടിൽ പരീക്ഷയെഴുതിയ ബീന പി പി (5 എ പ്ലസ്‌, 1 സി ),  ജിഎച്ച്എസ്എസ് ആലുവയിൽ പരീക്ഷയെഴുതിയ കൗലത് (5 എ  ഗ്രേഡ്‌, 1 എ പ്ലസ്).

19 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുല്യതാ പരീക്ഷ നടത്തിയത്. 75 ശതമാനം ക്ലാസുകൾ ഓൺലൈനായും 25 ശതമാനം നേരിട്ടുമാണ്‌ നടന്നത്. വിജയികളെ ജില്ലാ സാക്ഷരതാ മിഷൻ അഭിനന്ദിച്ചു. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പുതിയ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top