26 April Friday

ലോക കേരളസഭ : പ്രതിപക്ഷ അധിക്ഷേപം: 
പ്രവാസികൾ അമർഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


തിരുവനന്തപുരം
ലോക കേരള സഭ ബഹിഷ്‌കരിക്കുകയും പ്രവാസികളെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നിലപാടിൽ പ്രവാസികൾ കടുത്ത പ്രതിഷേധത്തിൽ. രണ്ടുദിവസത്തെ ഭക്ഷണത്തിനായാണ്‌ പ്രവാസികൾ ലോക കേരള സഭയ്‌ക്ക്‌ എത്തുന്നതെന്നനിലയിലുള്ള  പ്രചാരണങ്ങൾക്കെതിരെ വൻപ്രതിഷേധം ഉയർന്നു. മുസ്ലിംലീഗ്‌, കോൺഗ്രസ്‌ അനുകൂല പ്രവാസി സംഘടനാ പ്രതിനിധികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തി.

ബഹിഷ്‌കരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും മറ്റും മുസ്ലിംലീഗ്‌ ദേശീയ നിർവാഹക സമിതിയംഗവും കെഎംസിസി പ്രതിനിധിയുമായ കെ പി മുഹമ്മദ്‌ ലോക കേരള സഭ വേദിയിൽ മറുപടി നൽകി. സമ്മേളനത്തോട്‌‌ വിയോജിപ്പില്ലെന്നും പാർടിയുടെ പിന്തുണയോടെയാണ്‌  പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ അനുകൂല ഓവർസീസ്‌ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്‌.

ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന് പറഞ്ഞ്‌ പ്രവാസികളുടെ മനസ്സ്‌ ദുഃഖിപ്പിക്കരുതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി പറഞ്ഞു. ഭക്ഷണത്തിന്റെ കണക്കുനിരത്തുന്നത്‌ കേരള സംസ്‌കാരത്തിന്‌ നിരക്കുന്നതല്ലെന്ന്‌  സ്‌പീക്കർ എം ബി രാജേഷും പ്രവാസികളുടെ മഹാസംഗമമാണിതെന്ന് വ്യവസായി ഡോ. ബി രവിപിള്ളയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top