26 April Friday

കോവിഡ്‌ 19 പ്രതിരോധം: സർക്കാരിന് വീഴ്‌ച ഉണ്ടെങ്കിലല്ലേ ഇടപെടേണ്ടതുള്ളൂവെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

കൊച്ചി > കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച ഉണ്ടെങ്കിലല്ലേ ഇടപെടേണ്ടതുള്ളൂവെന്ന് ഹൈക്കോടതി. തുടക്കംമുതലേ മുൻകരുതലും ശക്തമായ നടപടിയും സ്വികരിച്ചിട്ടുണ്ടെന്നും അതു തുടരുകയാണെന്നും സർക്കാർ അറിയിച്ചു. ജനുവരി 26 മുതൽ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കുമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ കോടതിക്ക് കൈമാറി.

മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ പൂഴ്ത്തിവച്ചിട്ടുണ്ടോ എന്ന പരിശോധനയുടെ വിശദാംശങ്ങളും അറിയിക്കണമെന്ന്‌ കോടതി  നിർദേശിച്ചു. വിണിയിൽ മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവയുടെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങളും അറിയിക്കണം. ബുധനാഴ്ച ഉച്ചയ്ക്കുമുമ്പ്‌ റിപ്പോർട്ട് നൽകണം. സാനിറ്റൈസർ, മുഖാവരണം എന്നിവയുടെ ലഭ്യത സംബന്ധിച്ചും വിലനിയന്ത്രണത്തിന് സർക്കാർ ഭാഗത്തു നിന്നുണ്ടായ ഇടപെടൽ സംബന്ധിച്ചും സത്യവാങ്‌മൂലത്തിൽ അറിയിക്കണം.

കൊറോണ പ്രതിരോധ സാമഗ്രികൾ വിപണയിൽ ആവശ്യത്തിന് ലഭ്യമല്ലെന്നും സർക്കാർ സൗജന്യമായി  നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സന്നദ്ധസംഘടന ജസ്റ്റിസ് ബ്രിഗേഡ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ജില്ലകൾക്കായി ദുരന്തനിവാരണ പദ്ധതി വേണമെന്നും രോഗപ്രതിരോധത്തിന് കടുത്ത നടപടി ആവശ്യമുണ്ടെന്നും ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളായ മാളുകളും സിനിമാ തിയറ്ററുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തൽക്കാലത്തേക്ക് അടയ്ക്കണമെന്നുമാണ് ഹർജയിലെ മറ്റ് ആവശ്യങ്ങൾ.

സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളിൽ സാനിറ്റൈസറും മുഖാവരണവും ആവശ്യത്തിനു കിട്ടാനില്ലെന്നും  ആവശ്യക്കാരേറിയപ്പോൾ വില കൂട്ടി വിൽക്കുകയാണെന്നും ഹർജിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top