26 April Friday

ഓപ്പറേഷൻ പി ഹണ്ട്‌ : കുട്ടികളുടെ നഗ്നചിത്രം 
പങ്കുവച്ചവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


തിരുവനന്തപുരം
ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രവും വീഡിയോയും പങ്കുവച്ച 10 പേർ പൊലീസ്‌ പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായ പരിശോധനയിലാണ് ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ പിടിയിലായത്. 161 കേസെടുത്തു. 180 ഇലക്ട്രോണിക് ഉപകരണവും പിടിച്ചെടുത്തു.

സംസ്ഥാനത്തെ 410 കേന്ദ്രം രഹസ്യമായി നിരീക്ഷിച്ചാണ് ഞായറാഴ്ച വൈകിട്ട് പൊലീസ് പരിശോധന നടത്തിയത്. തിങ്കൾ പുലർച്ചെവരെ നീണ്ട റെയ്ഡിൽ അഭിഷകരും ഡോക്ടർമാരും ഉൾപ്പെടെ കുടുങ്ങി. കുട്ടികളുടെ നഗ്നത പ്രദർശിപ്പിക്കുന്ന ഓൺലൈൻ സംഘത്തെ പിടികൂടാനാണ് സൈബർ ഡോം ഓപ്പറേഷൻ പി ഹണ്ട് തുടങ്ങിയത്. ഇതുവരെ 278 പേർ അറസ്റ്റിലായി. 1396 കേസ്‌ രജിസ്റ്റർ ചെയ്തു. പരിശോധന തുടരുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top