26 April Friday

ജില്ലയിൽ ചൊവ്വാഴ്‌ച 239 പേർക്ക് രോഗം ;60.8 % പുരുഷന്മാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


കൊച്ചി
ജില്ലയിൽ ചൊവ്വാഴ്‌ച 239 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്തുനിന്ന് എത്തിയ- മൂന്നുപേർക്കും സമ്പർക്കംവഴി 239 പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 209 പേർ രോഗമുക്തി നേടി. 1064 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 882 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21,652 ആണ്.

ജില്ലയിലെ കോവിഡ് ബാധിതരിൽ 60ന് മുകളിൽ പ്രായമുള്ളവർ 10 ശതമാനത്തിൽ താഴെയാണ്‌. റിവേഴ്‌സ് ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കുന്നതിന്റെ നേട്ടമാണിത്. ഇതിൽത്തന്നെ ഭൂരിപക്ഷംപേരും 70 വയസ്സിൽ താഴെയുള്ളവരാണ്. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ 60.8 ശതമാനം പേരും പുരുഷന്മാരാണ്. ആകെയുള്ള രോഗികളിൽ 22.77 ശതമാനം 21-–-31 വയസ്സിനിടയിലുള്ളവരാണ്.  

രോഗലക്ഷണമുള്ളവർക്കിടയിൽ പരിശോധന വ്യാപിപ്പിച്ചു. ഇതിന്റെ ഫലമായി 100 പരിശോധനകളിൽ 8.24 ശതമാനം പേരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യവകുപ്പ്‌ കണ്ടെത്തി. രോഗലക്ഷണമുള്ളവർ വീട്ടിലിരിക്കണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്‌. 

ജില്ലയിൽ ഇതുവരെ സർക്കാർ, സ്വകാര്യ ലാബുകളിലായി 1,41,000 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ശരാശരി 3500 സാമ്പിളുകൾ പ്രതിദിനം പരിശോധിക്കുന്നു. ഇതിൽ 1300ഓളം സാമ്പിളുകൾ സർക്കാർ ലാബുകളിൽ ആണ് പരിശോധിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top