26 April Friday

30 സീറ്റ്‌ ആവശ്യപ്പെടും ; ന്യൂനപക്ഷ ഏകീകരണത്തിന്‌ ലീഗ്‌

പി വി ജീജോUpdated: Tuesday Feb 16, 2021


കോഴിക്കോട്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ്‌ ചോദിക്കാനും  ന്യൂനപക്ഷ ഏകീകരണം മുഖ്യതന്ത്രമാക്കാനും മുസ്ലിംലീഗ്‌ പ്രവർത്തകസമിതിയിൽ ധാരണ.  മത–-സാമുദായിക സംഘടനകളിലെ സർക്കാർ അനുകൂല നിലപാടുകാരെ മാറ്റാൻ മാർക്സിസ്റ്റ്‌വിരുദ്ധവികാരം പ്രചരിപ്പിക്കണം.  മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയടക്കം ഏത്‌ സംഘടനയുടെയും വോട്ടു‌വാങ്ങാം. കോൺഗ്രസിനെ ലീഗ്‌ നിയന്ത്രിക്കുന്നുവെന്നത്‌ കൂടുതൽ ചർച്ചയാക്കരുത്‌. എല്ലാ ജില്ലകളിലും സീറ്റ് എന്ന വാദമുയർത്തി 30 സീറ്റ്‌ എന്ന ആവശ്യം നേടണം. വനിത സ്ഥാനാർഥിയെന്ന അജണ്ട പ്രവർത്തക സമിതി തുറന്നില്ല. 

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചുവരുന്നത്‌ ഉണർവ്വായെന്ന്‌ ചിലർ പറഞ്ഞു. വരവിൽ എതിർപ്പുള്ളവർ നിശബ്ദത പാലിച്ചു. എസ്‌ടിയു സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌കുട്ടി ഉണ്ണികുളം, ജനറൽ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള എന്നിവരാണ്‌ കുഞ്ഞാലിക്കുട്ടിയെ സ്വാഗതം ചെയ്‌തത്‌.  തട്ടിപ്പ്‌കേസിൽ ജയിലിൽ നിന്ന്‌ വന്ന എം സി ഖമറുദ്ദീൻ എംഎൽഎ യോഗത്തിൽ  പങ്കെടുത്തു.  പാലാരിവട്ടം പാലം കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എത്തിയില്ല. കഴിഞ്ഞ ദിവസം പാണക്കാടെത്തി ഇബ്രാഹിംകുഞ്ഞ്‌ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top