26 April Friday

കർഷകസമരം 25–-ാംനാളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


കൊച്ചി
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക്‌ ഐക്യദാർഢ്യവുമായി കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ സമിതി നടത്തുന്ന കർഷകസമരം 24 ദിവസം പിന്നിട്ടു. വ്യാഴാഴ്‌ചത്തെ സമരം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ എ രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.

കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ കെ ജോമി അധ്യക്ഷനായി. കെ ജി വേണുഗോപാൽ, കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, പ്രസിഡന്റ്‌ കെ വി ഏല്യാസ്‌, കിസാൻസഭ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എസ്‌ ബിജു, കെ എൻ രാധാകൃഷ്‌ണൻ, സി എൻ അപ്പുക്കുട്ടൻ, സബിത കരിം, ടി എ സുഗതൻ എന്നിവർ സംസാരിച്ചു. സമാപനയോഗം അഡ്വ. അനിൽ ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജി രാജേന്ദ്രൻ, പ്രേമ രാജേന്ദ്രൻ, ശങ്കരൻ ഇരുമ്പനം, സത്യൻ തൃക്കാക്കര, എം കെ രമേഷ്‌, എൻ കെ ദിനേഷ്‌, എൻ എം രാജേന്ദ്രൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ്‌ച നെടുമ്പാശേരി, അങ്കമാലി, കാലടി, പെരുമ്പാവൂർ മേഖലകളിലെ കർഷകർ സമരത്തിൽ അണിചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top