26 April Friday

കെട്ടിടനിർമാണ തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


കൊച്ചി
കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ പ്രതിഷേധിച്ചു. ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിൽ സമരം നടന്നു. നിർമാണ തൊഴിലാളികൾക്ക് 7,500 രൂപവീതം മൂന്നുമാസം അനുവദിക്കുക, 10 കിലോ ഭക്ഷ്യധാന്യംവീതം ആറുമാസത്തേക്ക് നൽകുക, നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ മണിശങ്കർ സമരം ഉദ്ഘാടനം ചെയ്തു. കെ വി മനോജ് അധ്യക്ഷനായി.

എറണാകുളത്ത് പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. വി വി പ്രവീൺ അധ്യക്ഷനായി. കൊച്ചിയിൽ വി സി ബിജു ഉദ്ഘാടനം ചെയ്തു. എം എ താഹ അധ്യക്ഷനായി. വൈറ്റിലയിൽ കെ ഡി വിൻസെന്റ്‌ ഉദ്ഘാടനം ചെയ്തു. പി ആർ സത്യൻ അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ സി എൻ സുന്ദരൻ ഉദ്ഘാടനം ചെയ്തു. ബി എസ് നന്ദനൻ അധ്യക്ഷനായി. മുളന്തുരുത്തിയിൽ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. കെ എ ജയരാജ് അധ്യക്ഷനായി. പള്ളുരുത്തിയിൽ കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു. മനോഹരൻ അധ്യക്ഷനായി. വൈപ്പിനിൽ ബി വി പുഷ്കരൻ ഉദ്ഘാടനം ചെയ്തു. എ പി പ്രിനിൽ അധ്യക്ഷനായി. പറവൂരിൽ  കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ജെയ് സിങ്‌ അധ്യക്ഷനായി.

ആലങ്ങാട് അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ അധ്യക്ഷനായി. നെടുമ്പാശേരിയിൽ വി വി രാജൻ ഉദ്ഘാടനം ചെയ്തു. വി എ പ്രഭാകരൻ അധ്യക്ഷനായി. അങ്കമാലിയിൽ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പി കെ ശിവൻ അധ്യക്ഷനായി. കാലടിയിൽ സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞപ്പൻ അധ്യക്ഷനായി. പെരുമ്പാവൂരിൽ പി എം സലിം ഉദ്ഘാടനം ചെയ്തു. ടി ജി ശശി അധ്യക്ഷനായി. മൂവാറ്റുപുഴയിൽ എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ടോമി ജോൺ അധ്യക്ഷനായി. കവളങ്ങാട് ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സുഭാഷ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top