27 April Saturday

100 ദിന തൊഴിൽ സൃഷ്ടിക്കൽ യജ്ഞം ; സഹകരണവകുപ്പിൽ 59 സ്ഥിരം നിയമനം: നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


സ്വന്തം ലേഖകൻ
സഹകരണവകുപ്പിൽ 59 തസ്‌തികയിൽക്കൂടി സ്ഥിരം നിയമന നടപടിക്ക്‌ തുടക്കമായി. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന തൊഴിൽ അവസരം സൃഷ്ടിക്കൽ പദ്ധതിയുടെ ഭാഗമായാണിത്‌.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിലും 34 സഹകരണ ബാങ്കിലും സംഘങ്ങളിലുമായാണ്‌ നിയമനം. വകുപ്പിനു കീഴിൽ നൂറുദിനത്തിൽ 500 സ്ഥിരം നിയമനമാണ്‌ ലക്ഷ്യം. ക്ഷേമനിധി ബോർഡിൽ 20 ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ഒരു സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ, 13 എൽഡി ക്ലർക്ക്‌, രണ്ട്‌ അറ്റൻഡർ, നാലു പ്യൂൺ തസ്‌തികയാണ്‌ നികത്തുന്നത്‌. ക്ലർക്ക്‌ നിയമനത്തിന്‌ സഹകരണമേഖലയിലെ ബിരുദ, ഡിപ്ലോമ യോഗ്യർക്കാണ്‌ മുൻഗണന. 22 വരെ ബോർഡിനാണ്‌ അപേക്ഷിക്കേണ്ടത്‌.

സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി നാലു തസ്‌തികയിലെ 39 ഒഴിവിലേക്ക്‌ കേരള സംസ്ഥാന സഹകരണ പരീക്ഷാ ബോർഡാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അസിസ്റ്റന്റ്‌ സെക്രട്ടറി/ ചീഫ്‌ അക്കൗണ്ടന്റ്‌/ ഡെപ്യൂട്ടി ജനറൽ മാനേജർ–- ഏഴ്‌, സിസ്റ്റം അഡ്‌മിനിസ്‌ട്രറ്റർ–- ആറ്‌, ഡേറ്റാ എൻട്രി ഓപ്പറേറ്റർ–- 20, ടൈപ്പിസ്റ്റ്‌–- ഒന്ന്‌ എന്നിങ്ങനെ 34 സഹകരണ ബാങ്കിലും സംഘങ്ങളിലുമായാണ്‌ ഒഴിവ്‌. 28 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top