26 April Friday

വിനോദം... കരുതലോടെ ; ടൂറിസം കേന്ദ്രങ്ങൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ്‌ മുൻകരുതൽ പാലിച്ച്‌ പ്രവേശിക്കാം. ഹിൽ സ്റ്റേഷനുകളിലും സാഹസിക വിനോദ കേന്ദ്രങ്ങളിലും കായലോര ടൂറിസം കേന്ദ്രങ്ങളിലുമാണ്‌ ഉപാധികളോടെ പ്രവേശനം അനുവദിച്ച്‌ ഉത്തരവായത്‌. ഹൗസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ്‌ നടത്താം‌. ബീച്ചുകളിൽ നവംബർ ഒന്നുമുതലാകും പ്രവേശനമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

മറ്റ് പല സംസ്ഥാനങ്ങളിലും ടൂറിസം മേഖല നേരത്തെ തുറന്നിരുന്നു. ജനസാന്ദ്രതയേറിയതിനാൽ ഘട്ടങ്ങളായി ഇളവുനൽകുന്ന രീതിയാണ് കേരളത്തിൽ. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക്‌ ഒരാഴ്‌ചവരെയുള്ള സന്ദർശനത്തിന് ക്വാറന്റൈൻ നിർബന്ധമില്ല. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 

ഏഴു ദിവസത്തിൽ കൂടുതൽ ചെലവഴിക്കുന്നവർ കോവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, സംസ്ഥാനത്ത്‌ സ്വന്തം ചെലവിൽ പരിശോധന നടത്തുകയോ വേണം.  സന്ദർശനവേളയിൽ രോഗലക്ഷണമുണ്ടായാൽ ദിശയിൽ ബന്ധപ്പെടാം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശരീരോഷ്‌മാവ് പരിശോധിക്കാനും കൈ കഴുകാനുമുള്ള സംവിധാനമുണ്ടാകണം. സഞ്ചാരികളുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർമാരും ഡിടിപിസി സെക്രട്ടറിമാരും ഉറപ്പുവരുത്തും. കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. ഹോട്ടൽ, ടിക്കറ്റ്‌ ബുക്കിങ് ഓൺലൈൻ വഴിയാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top