26 April Friday

കെജിഒഎ സമ്മേളനം ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022


കോട്ടയം
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഞായറാഴ്‌ച സമാപിക്കും. ശനിയാഴ്‌ച പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സഹകരണമന്ത്രി വി എൻ വാസവൻ പങ്കെടുത്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി.

കെജിഒഎ വൈക്കം ഏരിയ കമ്മിറ്റിയംഗവും കല്ലറ പഞ്ചായത്ത്‌ സെക്രട്ടറിയുമായ എൻ ഉഷാകുമാരി വരച്ച മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക്‌ സമ്മാനിച്ചു.  എ ശ്രീകുമാർ(എഐഎസ്ജിഇഎഫ്),  എം എ അജിത്കുമാർ(കേരള എൻജിഒ യൂണിയൻ), സി സി വിനോദ്(കെഎസ്ടിഎ ), വി ശ്രീകുമാർ(സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്‌സ്),  പി പി കൃഷ്ണൻ(ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ), ആർ രഘുനാഥൻ നായർ(കെഎസ്എസ്‌പിയു),  കെ എൻ അശോക് കുമാർ(കെഎസ്ഇഎ),  പി സുരേഷ്‌കുമാർ(കെഎംസിഎസ്‌യു),  ഹരിലാൽ(കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ), എസ് വി ദീപക്(കെഎൽഎസ്എസ്എ), പി സുബ്രഹ്മണ്യൻ(കെജിഎൻഎ), എം വിജയകുമാർ(ബിഎസ്എൻഎൽഇയു), സന്തോഷ് ടി വർഗീസ്(എകെജിസിടി), ജോജി അലക്‌സ്(എകെപിസിടിഎ), ഡോ. എം ജി സുരേഷ്‌കുമാർ(കെഎസ്ഇബിഒഎ), ആനക്കൈ ബാലകൃഷ്ണൻ(സ്പാറ്റോ),  കെ സുരേഷ്(അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ്) എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ വി റസ്സൽ സ്വാഗതവും കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ പ്രമേയം ചർച്ചയ്‌ക്കും മറുപടിക്കും ശേഷം  അംഗീകരിച്ചു.
സാംസ്‌കാരിക സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ട്രേഡ്‌ യൂണിയൻ പ്രഭാഷണവും നടന്നു.

ഞായർ രാവിലെ ഒമ്പതിന്‌ ഭാവിപരിപാടികൾ അവതരിപ്പിക്കും. തുടർന്ന്‌ "കേന്ദ്ര–-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ' എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. പകൽ മൂന്നിന്‌ യാത്രയയപ്പ്‌ സമ്മേളനം വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top