27 April Saturday

മതന്യൂനപക്ഷങ്ങൾക്ക്‌ എതിരായ അതിക്രമം ; ജനമനസ്സുണർത്തി കേരളത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ് 
ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി/തിരുവനന്തപുരം
മതന്യൂനപക്ഷങ്ങൾക്ക്‌ എതിരായ രാജ്യവ്യാപക അക്രമങ്ങൾക്കും ആർഎസ്‌എസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനും എതിരെ ജനമനസ്സുണർത്തി കേരളത്തിന്റെ പ്രതിഷേധം. സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്‌ത ന്യൂനപക്ഷ അവകാശസംരക്ഷണ ദിനത്തിന്റെ ഭാഗമായി വൈകിട്ട്‌ അഞ്ചിന്‌ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജൻഡ തുറന്നുകാട്ടിയും

കൊലപാതക രാഷ്‌ട്രീയത്തിലൂടെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർഎസ്‌എസിനെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു പ്രതിഷേധം. സ്‌ത്രീകളും വിദ്യാർഥികളുമടക്കമുള്ള ആയിരങ്ങൾ സമരവേദികളിലേക്ക്‌ ഒഴുകിയെത്തി. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന ആർഎസ്‌എസ്‌ ക്രൂരതയ്‌ക്കെതിരായ വേദികളിൽ ശക്തമായ പ്രതിഷേധമുയർന്നു.

കോതമംഗലം
സിപിഐ എം നേതൃത്വത്തിൽ കോതമംഗലത്ത് നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം പി എം മുഹമ്മദാലി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോൺ എംഎൽഎ, പി പി മൈതീൻ ഷാ, കെ പി മോഹനൻ എന്നിവർ സംസാരിച്ചു.

കൂത്താട്ടുകുളം
സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഒ എൻ വിജയൻ അധ്യക്ഷനായി. സി എൻ പ്രഭകുമാർ, പി എസ് മോഹനൻ, എ ഡി ഗോപി, സണ്ണി കുര്യാക്കോസ്, അനിൽ ചെറിയാൻ, എൻ കൃഷ്ണപ്രസാദ്, എൻ കെ രവി, ലോക്കൽ സെക്രട്ടറി വി ജെ പീറ്റർ എന്നിവർ സംസാരിച്ചു.

കവളങ്ങാട്
സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈങ്ങോട്ടൂരിൽ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ സി അയ്യപ്പൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്‌, മനോജ്‌ നാരായണൻ, കെ ഇ ജോയി, സാബു ടി മാത്യം, നിർമല മോഹനൻ, ഷിബു പറമ്പത്ത്, എ കെ സിജു, കെ പി ജയിംസ്, എ വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

മൂവാറ്റുപുഴ
മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പായിപ്ര കവലയിൽ നടത്തിയ സമരസായാഹ്നം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എം ഇസ്മയിൽ ഉദ്‌ഘാടനം ചെയ്തു. പായിപ്ര ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ അധ്യക്ഷനായി. ഏരിയ സെകട്ടറി കെ പി രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ, കെ എൻ ജയപ്രകാശ്, വി ആർ ശാലിനി എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top